പരോളിനായി മമ്മൂട്ടി ഇറങ്ങിയിട്ടുണ്ട്, ഇനി നാട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം, ചിത്രം കാണൂ!
ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളുമായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നാല് സിനിമകളുമായാണ് മെഗാസ്റ്റാര്‍ പോയവര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പല സിനിമകളും വിചാരിച്ചത്ര വിജയമായിരുന്നില്ല. താരമൂല്യത്തിന്റെ കാര്യത്തിലും താരം ഏറെ പിന്നിലായിരുന്നു. എന്നാല്‍ പോയവര്‍ഷത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് അദ്ദേഹം ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
ആദ്യ റിലീസായെത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി പൂര്‍ത്തിയാക്കിയ നിരവധി സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്. അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍, പേരന്‍പ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരോളും എത്തുന്നത്. പരോള്‍ ലൊക്കേഷനിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
മമ്മൂട്ടിയും ഇനിയയും മിയയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരോളിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അലക്‌സിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ
കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള സാധാരണക്കാരനായ കര്‍ഷകനാണ് അലക്സ്. അലക്‌സിന്‍രെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

മിയയും മമ്മൂട്ടിയും
സാധാരണക്കാരനായ കര്‍ഷകനായി മമ്മൂട്ടി എത്തുമ്പോള്‍ മിയയും ഇനിയയുമാണ് നായികമാരായി എത്തുന്നത്. തൊടുപുഴയിലെ ലൊക്കേഷനില്‍ നിന്നുള്ള മനോഹരമായൊരു ചിത്രമാണിത് കണ്ട് നോക്കൂ.

സംഭവകഥയില്‍ നിന്നും പ്രചോദനം
യഥാര്‍ത്ഥ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടിയുടെ പരോള്‍ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാമ് മമ്മൂട്ടി സാധാരണക്കരാനായി എത്തുന്നത്.

ജയിലില്‍ നിന്നും പരോളിനിറങ്ങുന്നു
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലില്‍ കഴിയുന്ന കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഇടവേളയ്ക്ക് പരോലിനിറങ്ങുന്നതിന് ശേഷമാണ് കഥാഗതിയിലെ നിര്‍ണ്ണായകമായ കാര്യങ്ങള്‍ സംഭവിക്കുന്നത്.

വീണ്ടുമൊരു നാഗത സംവിധായകനൊപ്പം
നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു വിമുഖതയും കാണിക്കാത്ത താരമാണ് മമ്മൂട്ടി. സ്ട്രീറ്റ്ലൈറ്റ്സിന് പിന്നാലെ എത്തുന്ന മൂന്ന് സിനിമകളും നവാഗതര്‍ക്കൊപ്പമാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത്ത് സന്ദിത്താണ് പരോള്‍ ഒരുക്കുന്നത്.

പേര് നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെ
സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷവും പേരിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ചിത്രത്തിലെ ഗാനങ്ങള്‍ കേട്ടതിന് ശേഷം മമ്മൂട്ടിയാണ് പരോള്‍ എന്ന പേര് നിര്‍ദേശിച്ചത്. പരോള്‍ ഗാനം എന്നു പറഞ്ഞായിരുന്നു ഒരു ഗാനം സെറ്റ് ചെയ്തത്. ഇതാണ് അദ്ദേഹത്തിനെ ആകര്‍ഷിച്ചതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ബിഗ് ബജറ്റില്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു
ബിഗ് ബജറ്റില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിന് കൂടുതല്‍ സമയം എടുക്കുമെന്നുള്ളതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തും
മെഗാസ്റ്റാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ ഉറപ്പ് നല്‍കുന്നു. എന്തായാലും ചിത്രത്തിന്‍റെ റിലീസിനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


Click it and Unblock the Notifications