»   » അത് മെഗാസ്റ്റാര്‍ ആരാധകരുടെ ഭാവനയായിരുന്നു, ഇതാണ് പരോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ!

അത് മെഗാസ്റ്റാര്‍ ആരാധകരുടെ ഭാവനയായിരുന്നു, ഇതാണ് പരോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ!

Posted By:
Subscribe to Filmibeat Malayalam

പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞിരുന്ന സമയത്തിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പ്രചരിക്കുകയായിരുന്നു. ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ കൂടി അറിഞ്ഞുകൊണ്ടാണോ പോസ്റ്റര്‍ ലീക്കാക്കിയതെന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു, പ്രശസ്ത താരത്തിന്‍റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞത് ഒരു കാര്യം, അരങ്ങേറ്റത്തിനിടയില്‍ ദുല്‍ഖറിനും പ്രണവിനും ലഭിച്ചത്?

നേരത്തെ പ്രചരിച്ചത് ഫാന്‍ മെയ്ഡ് പോസ്റ്ററാണെന്ന് പിന്നീടാണ് മനസ്സിലായത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നതെന്ന് സൂചന നല്‍കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം

യഥാര്‍ത്ഥ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മമ്മൂട്ടിയുടെ പരോള്‍ ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.

പരോള്‍ ഒഫീഷ്യല്‍ പോസ്റ്റര്‍

പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ പറഞ്ഞ സമയത്തിനും മുന്‍പെ പോസ്റ്റര്‍ ലീക്കാവുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഒഫീഷ്യല്‍ ലുക്ക് പുറത്തുവിട്ടത്.

നേരത്തെ പ്രചരിച്ച പോസ്റ്റര്‍

ഈ പോസ്റ്ററാണ് നേരത്തെ പ്രചരിച്ചത്. അണിയറപ്രവര്‍ത്തകരുടെ സമ്മതത്തോടെയാണ് പോസ്റ്റര്‍ ലീക്കാക്കിയത് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

ജയിലില്‍ കഴിയുന്ന കഥാപാത്രം

മുന്‍പും ജയിലില്‍ കഴിയുന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പരോളിലും ജയില്‍ പ്രധാന പശ്ചാത്തലമാണെന്ന് പേര് മാത്രമല്ല ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂചിപ്പിക്കുന്നു.

നവാഗത സംവിധായകനൊപ്പം

നവാഗത സംവിധായകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന താരമാണ് മമ്മൂട്ടി. പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ നാല് സിനിമകളാണ് നവാഗതര്‍ക്കൊപ്പമുള്ളത്. ശരത് സന്ദിതാണ് പരോള്‍ സംവിധാനം ചെയ്യുന്നത്. സ്ടട്രീറ്റ് ലൈറ്റ്സ്, അങ്കിള്‍, അബ്രഹാമിന്‍റെ സന്തതികള്‍ ഈ സിനിമകളെല്ലാം ഒരുക്കുന്നത് നവാഗതരാണ്.

നായികയായി ഇനിയ

തമിഴ് താരമായ ഇനിയയാണ് ചിത്രത്തിലെ നായിക. മിയ ജോര്‍ജ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.

മമ്മൂട്ടി തീരുമാനിച്ച പേര്

സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷവും പേരിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ചിത്രത്തിലെ ഗാനങ്ങള്‍ കേട്ടതിന് ശേഷം മമ്മൂട്ടിയാണ് പരോള്‍ എന്ന പേര് നിര്‍ദേശിച്ചത്. പരോള്‍ ഗാനം എന്നു പറഞ്ഞായിരുന്നു ഒരു ഗാനം സെറ്റ് ചെയ്തത്. ഇതാണ് അദ്ദേഹത്തിനെ ആകര്‍ഷിച്ചതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

തനി നാടന്‍ കഥാപാത്രമായി എത്തുന്നു

12 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തനി നാടന്‍ കഥാപാത്രമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പരസ്യ സംവിധാനത്തില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കുകയാണ് ശരത്ത് സന്ദിത്ത്.

ബിഗ് ബജറ്റില്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു

ബിഗ് ബജറ്റില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിന് കൂടുതല്‍ സമയം എടുക്കുമെന്നുള്ളതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തും

മെഗാസ്റ്റാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ ഉറപ്പ് നല്‍കുന്നു. മിയ, ഇനിയ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Parole first look poster is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X