മമ്മൂട്ടി പരോളിനിറങ്ങുന്ന ദിവസം തീരുമാനിച്ചു, ഇനി നാളെണ്ണി കാത്തിരിക്കാം അലക്‌സിനെ കാണാനായി!
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പരോളിന്റെ റിലീസിനായി. ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജിത്ത് പൂജപ്പുരയാണ് തിരക്കഥയൊരുക്കിയത്.
സഖാവ് അലക്‌സിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തുന്നത്. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ കൂടുതല്‍ വായിക്കൂ.

സംഭവകഥയെ അടിസ്ഥാനമാക്കി
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് പരോള്‍ ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ ഗെറ്റപ്പില്‍ എത്തുന്നത്.

അലക്സിന്‍റെ ജീവിതത്തിലൂടെ
കമ്യൂണിസ്റ്റുകാരനായ അലക്സിന്‍രെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

പേര് പോലെ തന്നെ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മമ്മൂട്ടി പരോളിന് ഇറങ്ങുന്നത് മുതലാണ് കഥാഗതിയില്‍ നിര്‍ണ്ണായകമായ മാറ്റം സംഭവിക്കുന്നത്. മുന്‍പും ജയിലില്‍ കഴിയുന്ന കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

നവാഗത സംവിധായകന്‍റെ കൂടെ
മലയാള സിനിമയില്‍ നവാഗത സംവിധായകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ കുടുതല്‍ പേരും പറയുന്ന ഉത്തരം മെഗാസ്റ്റാറിന്‍റേതാവും. ശരത്ത് സന്ദിത്താണ് ഈ ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത്.

മമ്മൂട്ടി തിരഞ്ഞെടുത്ത പേര്
ചിത്രീകരണം ആരംഭിച്ചതിന് ശേഷവും സിനിമയുടെ പേരിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ചിത്രത്തിലെ ഗാനങ്ങള്‍ കേട്ടതിന് ശേഷം മമ്മൂട്ടിയാണ് പരോള്‍ എന്ന പേര് നിര്‍ദേശിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പരോള്‍ ഗാനം എന്നു പറഞ്ഞായിരുന്നു ഒരു ഗാനം സെറ്റ് ചെയ്തത്. ഇതാണ് മെഗാസ്റ്റാറിനെ ആകര്‍ഷിച്ചത്.

തിയേറ്ററുകളിലേക്ക് എത്തുന്നു
നീണ്ട കാത്തിരിപ്പിനൊടുവില്‍ പരോള്‍ തിയേറ്ററുകളിലേക്കെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് 30 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications