»   » മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ

മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ

Written By:
Subscribe to Filmibeat Malayalam

നീണ്ട കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ പരോളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പരോളിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മാസും ക്ലാസും ഒത്തുചേര്‍ന്ന മെഗാസ്റ്റാര്‍ ചിത്രത്തിന്റെ റിലീസിനായി നാളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. നവാഗതനായ ശരത്ത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്തത്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കുടുംബനാഥന്റെ വേഷത്തിലെത്തുന്നത്. ട്രെയിലര്‍ കൂടി കാണുന്നതോടെ ഇത് കുടുംബചിത്രമാണെന്ന കാര്യത്തിന് ഒന്നുകൂടി വ്യക്തത കൈവന്നിരിക്കുകയാണ്. ഇനിയ, സിദ്ദിഖ്, മിയ, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.


നിവിനും ദുല്‍ഖറുമൊക്കെ ഒതുങ്ങിയ സ്ഥിതിക്ക് ഇനി മമ്മൂട്ടിയുടെ ഊഴമാണ്, സഖാവ് അലകസ് ഓണ്‍ ദി വേ, കാണൂ!


മമ്മൂട്ടിയും പൃഥ്വിയും മാത്രമല്ല ദിലീപും, വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും? ആര് നേടും?


യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇന്‍സ്പയേര്‍ഡ് ഫ്രം എ ട്രൂ സ്റ്റോറി എന്ന് ട്രെയിലറിലും വ്യക്തമാക്കിയിട്ടുണ്ട്. സഖാവ് അലകസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജയില്‍വാസത്തിനും മുന്‍പും ശേഷവും എന്നിങ്ങനെ രണ്ട് ഭാഗമായാണ് സിനിമ പുരോഗമിക്കുന്നതെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കുന്ന ടീസറുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ എല്ലാം ഒത്തുചേര്‍ന്ന ക്ലാസ് ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നത്.


കുടുംബ പശ്ചാത്തലത്തിലൊരുക്കിയ സിനിമ

മാസും ക്ലാസും ഒത്തുചേര്‍ന്നൊരു കുടുംബ ചിത്രം ഈ വിശേഷണമാണ് പരോളിന് ചേരുന്നത്. അടുത്തിടെ പുറത്തിയ ചിത്രങ്ങളില്‍ നിന്നെല്ലാം മിസ്സ് ചെയ്ത കുടുംബ പശ്ചാത്തലം പരോളിലൂടെ മമ്മൂട്ടി തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങളില്‍ മാത്രമല്ല ട്രെയിലറും ഇത് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് മെഗാസ്റ്റാറിനെ നഷ്ടമായി എന്ന വാദത്തിന് ഇനിയങ്ങോട്ട് പ്രസക്തിയില്ലെന്ന് സാരം. അലക്‌സെന്ന കുടുംബനാഥനായി മമ്മൂട്ടി തകര്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്.


തിയേറ്ററുകളിലേക്ക് എത്തുന്നത്

മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അവധിക്കാല റിലീസും വിഷുവും മുന്നില്‍ കണ്ട് നീങ്ങുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് പരോള്‍ ഭീഷണിയാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്. വിഷു ലക്ഷ്യമാക്കിയാണ് മിക്ക സിനിമകളും നീങ്ങുന്നത്. എന്നാല്‍ വിഷുവിന് രണ്ടാഴ്ച മുന്‍പേ തന്നെ മമ്മൂട്ടിയുടെ പരോള്‍ തിയേറ്ററുകളിലെത്തുമെന്ന സന്തോഷവാര്‍ത്തയാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്. മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഇനിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍.


വ്യത്യസ്തമായ പേര്

അവതരണത്തിലും പ്രമേയത്തിലും മാത്രമല്ല പേരിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലില്‍ നിന്നും പരോളിനിറങ്ങുന്ന അലക്‌സിലൂടെയാണ് സിനിമ നീങ്ങുന്നത്. ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണ്ണായകമായ മാറ്റമാണ് പരോളില്‍ ഇറങ്ങിയതിന് ശേഷം സംഭവിക്കുന്നത്. സിനിമയ്ക്ക് പേരൊന്നും സെറ്റ് ചെയ്തിരുന്നില്ല. പരോള്‍ എന്ന തരത്തില്‍ ഒരു ഗാനം സെറ്റ് ചെയ്തുവെച്ചിരുന്നു. ഇത് കണ്ടപ്പോഴാണ് സിനിമയ്ക്ക് പരോളെന്ന പേര് നല്‍കിയാലോയെന്ന് മമ്മൂട്ടി ചോദിച്ചത്. ഇതോടെ ആ പേരുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


ട്രെയിലര്‍ കാണൂ

പരോളിന്റെ ട്രെയിലര്‍ കാണൂ.


English summary
Parole traileris out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X