പാര്ഥന് പരലോകത്ത് തന്നെ; ബുള്ളറ്റ് സ്റ്റാര്ട്ടായില്ല

By Staff

പാര്‍ഥനും ബുള്ളറ്റും തിയറ്ററുകളിലെത്തിയ്‌ക്കുന്നതില്‍ അണിയറക്കാര്‍ വീണ്ടും പരാജയപ്പെട്ടതോടെ മലയാള സിനിമയ്‌ക്ക്‌ വന്‍ സാമ്പത്തിക നേട്ടം നേടിത്തരുന്ന ഓണക്കാലം തീര്‍ത്തും ശുഷ്‌ക്കമാകുമെന്ന കാര്യം ഉറപ്പായി.

സൂപ്പര്‍താര ചിത്രങ്ങളുടെ അഭാവത്തോടെ മങ്ങലേറ്റ മലയാള സിനിമാ വ്യവസായത്തിന് ഉത്സവ സീസണില്‍ റിലീസാകുമെന്ന്‌ കരുതപ്പെട്ടിരുന്ന ചിത്രങ്ങള്‍ കൂടി പിന്‍വാങ്ങിയത് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്.

മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ നന്നായറിയാവുന്ന ലാല്‍ വിതരണമേറ്റെടുത്ത തലപ്പാവ്‌ മാത്രമാണ്‌ തിരുവോണത്തിന്‌ കൃത്യമായി തിയറ്ററുകളിലെത്തിയ ഏക ചിത്രം.

പൃഥിയെ നായകനാക്കി രഞ്‌ജിത്ത്‌ ഒരുക്കിയ തിരക്കഥ, സുരേഷ്‌ ഗോപിയുടെ താവളം എന്നീ ചിത്രങ്ങങ്ങളുടെ പ്രിന്റുകള്‍ വൈകിയത്‌ മൂലം പല സ്ഥലങ്ങളിലും മാറ്റിനിയോടെയാണ്‌ ഷോ ആരംഭിച്ചത്‌.

ജയറാം നായകനായ പാര്‍ഥന്‍ കണ്ട പരലോകത്തിന്റെയും സുരേഷ്‌ ഗോപിയുടെ ബുള്ളറ്റിന്റെയും റിലീസിനായി 70 ഓളം തിയറ്ററുകളാണ്‌ നിശ്ചയിച്ചിരുന്നത്‌. ചിത്രങ്ങള്‍ പുറത്തിറങ്ങാഞ്ഞത്‌ തിയറ്ററുടമകള്‍ക്കും വന്‍ തിരിച്ചടിയായിരിക്കുകയാണ്‌.

സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയാണ്‌ ഈ സിനിമകളുടെ റിലീസുകള്‍ തുടര്‍ച്ചയായി മുടങ്ങാനുള്ള കാരണം. കഴിഞ്ഞ വിഷുവിന്‌ പ്രദര്‍ശനം നിശ്ചയിച്ച സിനിമകളായിരുന്നു രണ്ടും.

പാര്‍ഥന്‌ ശേഷം ജയറാം അഭിനയിച്ച വെറുതെ ഒരു ഭാര്യ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ്‌ പാര്‍ഥന്‍ പരലോകത്ത് തന്നെ ഇരിയ്‌ക്കുന്നത്‌.

നിസാര്‍ സംവിധാനം ചെയ്‌ത ബുള്ളറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ഇത്‌ കഴിഞ്ഞ്‌ സുരേഷ്‌ ഗോപി രണട്‌‌ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X