twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം പരലോകത്തില്‍

    By Staff
    |

    അനില്‍ സംവിധാനം ചെയ്യുന്ന പാര്‍ത്ഥന്‍ കണ്ട പരലോകത്തിലൂടെ ജയറാം ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. കാരിക്കേച്ചര്‍ സ്വഭാവമുള്ള ചില കഥാപാത്രങ്ങളിലൂടെ പഴയ ജയറാം ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ചിത്രമൊരുക്കുകയാണ് സംവിധായകന്‍ അനില്‍.

    പാര്‍ത്ഥന്‍ ഒരു റിബലാണ്. ദില്ലി ജെഎന്‍യുവില്‍ പി എച്ച് ഡിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വിപ്ലവപ്രസ്ഥാനവുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്നയാളാണ്. പാര്‍ത്ഥന്റെ അച്ഛന്‍ ഒരു കൃഷ്ണഭക്തനായിരുന്നെങ്കിലും പാര്‍ത്ഥന്‍ ഒരു നിരീശ്വരവാദിയാണ്.

    പാര്‍ത്ഥന്റെ അമ്മാവനാണ് ഫല്‍ഗുനന്‍ തമ്പി. പാര്‍ത്ഥനൊരു കൂട്ടുകാരനുണ്ട്- സുലൈമാന്‍. വാറ്റുചാരായം വില്‍ക്കുന്ന പൂങ്കൊടിയുടെ വീട്ടിലാണ് പാര്‍ത്ഥന്‍ താമസിക്കുന്നത്. ഇവര്‍ മൂന്ന് പേരുമായി മാത്രമേ പാര്‍ത്ഥന് ബന്ധമുള്ളൂ.

    പഞ്ചായത്ത് ഫല്‍ഗുനന്‍ തമ്പിയുടെ കൗശലങ്ങള്‍ കാരണം പാര്‍ത്ഥനും പ്രശ്നങ്ങളില്‍ ചെന്നുപെടുന്നു. അതിനിടെയാണ് നാട്ടിലൊരു വിഷമദ്യദുരന്തമുണ്ടായത്. വിഷമദ്യം കഴിച്ച് പാര്‍ത്ഥനും മരിച്ചു. പക്ഷേ ഒരു നിമിഷം മാത്രം. ഒരു നിമിഷം പരലോകം കണ്ട് പാര്‍ത്ഥന്‍ വീണ്ടും ഇഹലോകത്തേക്ക് തിരിച്ചെത്തി. അതിനു ശേഷം പാര്‍ത്ഥന്റെ രീതികളെല്ലാം വേറൊന്നായി.

    പാര്‍ത്ഥനെ തേടി മാധവന്‍ എന്നൊരാള്‍ ഗ്രാമത്തിലെത്തി. ജെഎന്‍യുവില്‍ പാര്‍ത്ഥനൊപ്പം പഠിച്ചിട്ടുണ്ടെന്ന അവകാശവാദവുമായാണ് അയാളെത്തിയിരിക്കുന്നത്. പക്ഷേ പാര്‍ത്ഥന് അയാളെ തിരിച്ചറിയാനാവുന്നില്ല. ഫല്‍ഗുനന്‍ തമ്പിയുടെ ആളാണ് മാധവനെന്നും തന്നെ കറക്കി പ്രശ്നത്തില്‍ ചാടിക്കാനാണ് അയാളെത്തിയിരിക്കുന്നതെന്നും പാര്‍ത്ഥന്‍ സംശയിക്കുന്നു. എന്നാല്‍ തന്നെ തിരിച്ചറിയാത്ത പാര്‍ത്ഥനു പിന്നാലെ കൂടിയിരിക്കുകയാണ് മാധവന്‍.

    ഇതിനിടയിലാണ് ആ ഗ്രാമത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തന്നെ പ്രശ്നങ്ങളില്‍ ചെന്നുകൊണ്ടെത്തിച്ച അമ്മാവന്‍ ഫല്‍ഗുനന്‍ തമ്പിക്കെതിരെ മത്സരിക്കാന്‍ പാര്‍ത്ഥന്‍ തീരുമാനിക്കുന്നു. ആ തീരുമാനം ഫല്‍ഗുനനെ ഞെട്ടിച്ചു. പാര്‍ത്ഥനെ മയക്കിയെടുക്കാന്‍ അയാള്‍ തന്റെ മകളെ തന്നെ നിയോഗിക്കുന്നു. എന്താണ് പാര്‍ത്ഥന്‍ കണ്ട പരലോകത്തിന്റെ യാഥാര്‍ത്ഥ്യം? അതിനു ശേഷം അയാള്‍ക്കുണ്ടായ മാറ്റങ്ങളെന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള രസകരമായ ഉത്തരങ്ങളാണ് തുടര്‍ന്ന് പാര്‍ത്ഥന്‍ കണ്ട പരലോകം നല്‍കുന്നത്.

    ജയറാമിനു പുറമെ മുകേഷ്, കലാഭവന്‍ മണി, ജഗതി, സലിംകുമാര്‍, കോട്ടയം നസീര്‍, സോന, ശ്രീദേവിക തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X