പരുന്ത് തരംതാണില്ലെന്ന് പദ്മകുമാര്‍
മാടമ്പിയ്ക്കെതിരെ ചില ഡയലോഗുകള്‍ പരുന്തില്‍ ഉള്‍പ്പെടുത്തണമെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സംവിധായകന്‍ പദ്മകുമാര്‍.
അങ്ങനെ തരംതാഴാന്‍ വയ്യെന്ന് താന്‍ തീരുമാനിച്ചെന്ന് പദ്മ കുമാര്‍ പറയുമ്പോള്‍, മാടമ്പിയുടെ സംവിധായകന്‍ തരംതാണ കളി കളിച്ചെന്നാണോ അര്‍ത്ഥം. പരുന്തിനെതിരെയുളള വാചകം താന്‍ മനപ്പൂര്‍വം ഉപയോഗിച്ചതാണെന്ന് മാടമ്പിയുടെ സംവിധായകന്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
ഏതായാലും അങ്ങനെയൊരു കളിക്ക് താനില്ലെന്ന മറുപടിയുമായി പരുന്തിന്റെ സംവിധായകന്‍ രംഗത്തെത്തിയതോടെ എന്തോ ചിലത് ചീഞ്ഞു നാറുന്ന പ്രതീതി. ഏതായാലും തന്റെ സംവിധാന മികവിനെക്കുറിച്ച് മമ്മൂട്ടിക്ക് നല്ല അഭിപ്രായമാണെന്നും തന്റെ അടുത്ത ചിത്രത്തിലും അദ്ദേഹം തന്നെയാണ് നായകനെന്നും പദ്മകുമാര്‍ പറയുന്നു.
റിലീസ് ചെയ്ത ആദ്യവാരം തന്നെ നിര്‍മ്മാതാക്കള്‍ക്ക് ഒരു കോടിയോളം രൂപ നേടിക്കൊടുത്ത ചിത്രം വിജയമാണെന്നാണ് സംവിധായകന്റെ അഭിപ്രായം. പദ്മകുമാറിന്റെ സിനിമാ ഗുരുവായ രഞ്ജിത്തിന്റെ തിരക്കഥയിലാണ് അടുത്ത മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്.
പദ്മകുമാറിന്റെ ആദ്യ ചിത്രമായ അമ്മക്കിളിക്കൂടിന്റെ തിരക്കഥയും രഞ്ജിത്തിന്റെ വകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications