പരുന്തിനെക്കാത്ത് കരിഞ്ചന്തക്കാരും
പരുന്തിന്റെ അര്‍ദ്ധരാത്രി റിലീസ് ആവേശം കൊള്ളിയ്‌ക്കുന്നത് മമ്മൂട്ടിയുടെ ആരാധകരെ മാത്രമല്ല, കരിഞ്ചന്തക്കാരെ കൂടിയാണ്.
അണ്ണന്‍ തമ്പിയുടെ റീലിസ് ദിവസം കരിഞ്ചന്തയിലെ ടിക്കറ്റ് നിരക്ക് 500 മുതല്‍ 1000 രൂപ വരെയായിരുന്നു. മാടമ്പിയുടെ റിലീസിനും ഇക്കൂട്ടര്‍ കൈനിറയെ വാരി.
പരുന്തിന്റെ പാതിരാ റിലീസ് ചാകര കൊണ്ടു വരുമെന്ന കരിഞ്ചന്തക്കാരുടെ കണക്കു കൂട്ടലുകള്‍ ഒരിയ്‌ക്കലും പിഴയ്‌ക്കാന്‍ സാധ്യതയില്ല. 12 മണിയ്‌ക്ക് ആരംഭിയ്‌ക്കുന്ന താരത്തിന്റെ ചിത്രം കാണാന്‍ ആരാധകര്‍ എത്ര കാശ് വേണമെങ്കിലും മുടക്കാന്‍ തയ്യാറാകുമെന്ന് ഇവര്‍ക്കറിയാം.
പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പോസ്‌റ്ററുകളിലും മാടമ്പിയെ അക്രമിയ്‌ക്കാന്‍ പരുന്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുക്കള്‍ നീക്കുന്നുണ്ട്.
'പരുന്ത് മാടമ്പിയെ കൊത്തിത്തിന്നും' ഇത്തരത്തില്‍ ഉശിരന്‍ വാചകങ്ങളുള്ള പോസ്‌റ്ററുകള്‍ മലബാറിലെ മമ്മൂട്ടിയുടെ ശക്തി കേന്ദ്രങ്ങളിലേക്കായി ഒരുങ്ങിയെന്നാണ് സൂചനകള്‍.
മുന്‍ പേജില്‍ ![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications