അങ്ങനെയിപ്പം മാടമ്പി ഞെളിയേണ്ട...
താരപ്പോരിന് പുതിയൊരു മാനം നല്കി, മമ്മൂട്ടിയുടെ പരുന്ത് അര്‍ദ്ധ രാത്രി റിലീസ് ചെയ്യും. തിരൂരിലെ പിവിഎസ് തീയേറ്ററില്‍ ജൂലൈ 18ന് 12.01ആണ് റിലീസ് സമയം.
ഇതിനപ്പുറം നേരത്തെ ഇനിയൊരു ചിത്രവും റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് പരുന്തിന്റെ വിതരണക്കാരും മമ്മൂട്ടി ഫാന്‍സും കരുതുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ മറുമരുന്നിന് കുരുക്ഷേത്ര വരെ കാത്തിരിക്കേണ്ടി വരും.
ആദ്യ ദിവസം ഏഴു പ്രദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് പുലര്‍ച്ചെ മൂന്നു മണിക്കാണ് റിലീസ്. കോട്ടയത്ത് ആറുമണിക്ക്. 80 പ്രിന്റുകളാണ് റിലീസിന് തയ്യാറായിരിക്കുന്നത്. വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ തന്നെയാവും പരുന്തും നേടുക.
തിരൂരിലെ ചിത്രസാഗര്‍ തീയേറ്ററില്‍ വെളുപ്പിന് രണ്ടേമുക്കാലിനാണ് മാടമ്പി റിലീസ് ചെയ്തത്. പിവിഎസില്‍ നേരത്തെ അണ്ണന്‍ തമ്പി മൂന്നു മണിക്ക് റിലീസ് ചെയ്തിരുന്നു. ആ റെക്കോര്‍ഡ് തകര്‍ക്കാനാണ് മാടമ്പിയുടെ പ്രദര്‍ശനം രണ്ടേമുക്കാലിന് നിശ്ചയിച്ചത്.
തിരൂരില്‍ തന്നെ മമ്മൂട്ടിയുടെ രൗദ്രം റിലീസ് ചെയ്തത് വെളുപ്പിന് മൂന്നേമുക്കാലിനാണ്. ആരാധകരുടെ സിനിമാ ഭ്രാന്തിന് തീയേറ്റര്‍ ഉടമകളുടെ പിന്തുണ കൂടിയായപ്പോള്‍ റിലീസ് വെളുപ്പിന് നിശ്ചയിച്ചു.
ഏതായാലും 12.01 എന്ന സമയം എതിരാളികള്‍ എങ്ങനെ മറികടക്കുമെന്നറിയാനുളള കൗതുകം എല്ലാവര്‍ക്കുമുണ്ട്. 12.00 എന്ന കൃത്യം അര്‍ദ്ധരാത്രിയാണെങ്കില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഏത് ദിവസം എന്ന് സംശയമുണ്ടാകും. അടുത്ത ദിവസം പിറക്കുന്നത് 00.00.01 സെക്കന്റു മുതലാണല്ലോ.
ഇനി സെക്കന്റു കണക്കില്‍ കൃത്യമായി സമയം അളന്ന് ഇഷ്ടതാരത്തിന്റെ പടം റിലീസ് ചെയ്യാന്‍ അറ്റോമിക ക്ലോക്കിന്റെ സഹായം ആരാധകര്‍ തേടുമോ എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.
ഷാജി കൈലാസ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകളോടെ പരുന്തിന്റെ ട്രെയിലറുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാധകരെ ആവേശം കൊളളിക്കുന്ന ടേക്കിംഗുകളാല്‍ സമ്പന്നമാണെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും പടം ഏല്‍ക്കുമോ ഇല്ലയോ എന്ന് ജൂലൈ 18ന് ഉറക്കമെണീറ്റാലുടനെ അറിയാമെന്നതാണ് ഒരു ഗുണം.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
പരുന്ത് ചിത്രങ്ങള്‍


Click it and Unblock the Notifications