മമ്മൂട്ടിക്കു വേണ്ടി മാദകത്തിടമ്പ്

By Staff

മമ്മൂട്ടിയുടെ പരുന്തില്‍ നയന്‍താര നായികയാകുന്നില്ലെന്ന വാര്‍ത്ത ചങ്കിടിപ്പോടെയാണ് ജനം ശ്രവിച്ചത്. മമ്മൂട്ടിക്കൊപ്പം തസ്കരവീരനില്‍ നയന്‍സ് ആടിയ മാദകനൃത്തം ആരാധകര്‍ ഇന്നും മറന്നിട്ടില്ല.

ചെന്താമരയേ വാ മന്ദാകിനിയായി വാ എന്ന ആ പാട്ടും ഷോട്ടുകളും പലര്‍ക്കും കാണാപ്പാഠമാണ്. പിന്നീട് രാപ്പകലിലും മമ്മൂട്ടിയുടെ നായികയായി നയന്‍സ്. ഇപ്പോള്‍ രജനീകാന്തിനും മരുമകന്‍ ധനുഷിനും നായികയായി നയന്‍സ് തന്നെ വേണമെന്നാണ് അവസ്ഥ.

തെന്നിന്ത്യയിലെ സിനിമാ പ്രേക്ഷകരുടെ നെഞ്ചിടിപ്പിന്റെ വേഗത തന്റെ അരക്കെട്ടാല്‍ നിയന്ത്രിക്കുന്ന നയന്‍സ് പരുന്തില്‍ മമ്മൂട്ടിക്കൊപ്പമില്ലെന്നറിഞ്ഞ് തേങ്ങിക്കരഞ്ഞവരാരൊക്കെ.

മമ്മൂട്ടിയുടെ ആരാധകര്‍, നയന്‍താരയുടെ ആരാധകര്‍, പിന്നെ ഗ്ലാമറിന്റെ ആകെ മൊത്തം ആരാധകര്‍. പ്രതിഫലത്തര്‍ക്കവും ഡേറ്റില്ലായ്മയുമൊക്കെയാണ് നയന്‍സിന്റെ പിന്മാറ്റത്തിന് പിന്നില്‍ പറഞ്ഞു കേള്‍ക്കുന്ന കാരണങ്ങള്‍.

എന്നാലിതാ നയന്‍താരയുടെ പെരുമയില്ലെങ്കിലും മേനിക്കൊഴുപ്പില്‍ നയന്‍സിന് കട്ടയ്ക്കു നില്‍ക്കുന്ന മറ്റൊരു മാദകത്തിടമ്പിനെ പരുന്തിലെ പുരുഷുവിന്റെ നായികയാക്കാന്‍ സംവിധായകനും നിര്‍മ്മാതാവും സംഘടിപ്പിച്ചു.

തെലുങ്കിലെ ഗ്ലാമര്‍ താരം നവനീത് കൗറാണ് പരുന്തു പുരുഷുവിന്റെ നായികയായി എത്തുന്ന മാദകത്തിടമ്പ്. വിജയകാന്തിന്റെ അരശാങ്കം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച താരമാണിത്.

കൊഴുത്തു തുടുത്ത മേനിയഴകും അംഗവടിവും മുഖസൗന്ദര്യവുമുളള നവനീത് കൗര്‍ നയന്‍താരയുടെ കുറവ് നികത്തുമെന്ന് കരുതാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X