പരുന്ത്‌ ജൂലായ്‌ 18ന്‌, കബഡി കബഡി 25ന്‌ തിയറ്ററുകളില്‍

By Staff

മമ്മൂട്ടി പലിശക്കാരന്റെ വേഷത്തിലെത്തുന്ന പരുന്ത്‌ ജൂലായ്‌ 18ന്‌ തിയറ്ററുകളിലെത്തും.

ഈ മാസം 11ന്‌ ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്‌. ചിത്രത്തില്‍ ഒരു ഗാനരംഗം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ സിനിമ വൈകുകയായിരുന്നു.

പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്ത്‌ 65 കേന്ദ്രങ്ങളിലാണ്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നത്‌.

കലാഭവന്‍ മണിയും മുകേഷും പ്രധാന വേഷത്തിലെത്തുന്ന കബഡി കബഡിയും ഈ മാസം 25ന്‌ തിയറ്ററുകളിലെത്തും. സൗപര്‍ണിക ഫിലിംസ്‌ നിര്‍മിച്ചിരിയ്‌ക്കുന്ന ഈ ചിത്രം 38 സെന്ററുകളിലാണ്‌ പ്രദര്‍ശനത്തിന്‌ തയാറായിരിക്കുന്നത്‌.

നവാഗതനായ സുധീര്‍ മനു ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിലെ നായിക രംഭയാണ്‌. മണിയ്‌ക്കും മുകേഷിനും പുറമെ സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഇന്ദ്രന്‍സ്‌, ഭീമന്‍ രഘു തുടങ്ങിയവരും കബഡി കബഡിയില്‍ അഭിനയിക്കുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍








പരുന്ത് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X