»   » മലയാളത്തിന്റെ ശാപം തെലുങ്കിലേക്കും കന്നടയിലേക്കും പകര്‍ന്നു, ഒരു ദിവസത്തെ തീരാ നഷ്ടം.. !!

മലയാളത്തിന്റെ ശാപം തെലുങ്കിലേക്കും കന്നടയിലേക്കും പകര്‍ന്നു, ഒരു ദിവസത്തെ തീരാ നഷ്ടം.. !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ശാപം കിട്ടിയ വര്‍ഷമായിരുന്നു 2016. മലയാളികളെ കണ്ണീരിലാഴ്ത്തി കല്‍പന, കലാഭവന്‍ മണി, ഒ എന്‍ വി.. തുടങ്ങിയവരൊക്കെ കൊഴിഞ്ഞുപോയ കാലം. എന്നാല്‍ ആ ശാപം ഇപ്പോള്‍ കന്നട - തെലുങ്ക് സിനിമകളിലേക്കും പകര്‍ന്നിരിയ്ക്കുകയാണ്.

പ്രണവ് മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ പേരിലും.. ചതിയില്‍ ചെന്നു വീഴരുത് എന്ന് വൈശാഖ്

ഒരു ദിവസം, രണ്ട് മരണം. തെലുങ്ക് സിനിമയിലെ സംവിധായകനും നിര്‍മാതാവുമായ ദസരി നാരായണ റാവും, രാജ്കുമാറിന്റെ ഭാര്യയും നിര്‍മാതാവുമായ പാര്‍വതമ്മ രാജ്കുമാറും അന്തരിച്ചു. തെലുങ്ക് സിനിമയുടെ തീരാ നഷ്ടമാണ് ദസരി. പര്‍വ്വതമ്മയാകട്ടെ കന്നട സിനിമയ്ക്ക് വെറുമൊരു താരപത്‌നി മാത്രമല്ല.. തുടര്‍ന്ന് വായിക്കാം...

നാരായണ റാവുവിന്റെ മരണം

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു ദസര നായാരണ റാവുവിന്റെ അന്ത്യം. 75 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ചയാണ് നാരായണ റാവുവിനെ ഹൈദരബാദ് കിംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിനിമയില്‍

ദേശീയ അവാര്‍ഡ് ജേതാവായ നാരയണ റാവു 150 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 50 സിനിമകള്‍ നിര്‍മ്മിച്ചു. 1960കളില്‍ അക്കാലത്തെ പ്രശസ്ത ചലച്ചിത്ര രചയിതാക്കളായ പാലഗുമ്മി പത്മരാജു, ഭവനനാരായണ തുടങ്ങിയവരുടെ സഹായിയായാണ് സിനിമയില്‍ എത്തുന്നത്. തുടക്കത്തില്‍ തിരക്കഥാകൃത്തായാണ് ഇദ്ദേഹം പ്രശസ്തനായത്.

നടന്ന വഴി

1972ല്‍ ടാറ്റാമനുവുഡു എന്ന പ്രഥമ തെലുങ്ക് ചിത്രം സംവിധാനം ചെയ്തു. 1980കളില്‍ ഏറ്റവും തിരക്കുള്ള തിരിക്കഥാ രചയിതാവായെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് അധികം സമയം ചെലവഴിക്കാനായില്ല. ശാസ്ത്രീയ സംഗീതത്തിനും സംഭവബഹുലവും സ്‌തോഭജനകവുമായ സങ്കേതങ്ങള്‍ക്കും ഏറെ ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നടത്തി. ദേവദാസ്, മല്ലി, പുറ്റഡ, പ്രേമാഭിഷേകം എന്നീ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. ടാറ്റമനുവുഡു, ചിലക്കമ്മ ചെപ്പണ്ടി, മേഘസന്ദേശം എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

പത്രപ്രവര്‍ത്തകന്‍

ആന്ധ്രപ്രദേശിലെ പ്രമുഖ പത്രമായ ഉദയം എന്ന തെലുങ്ക് ദിനപത്രത്തിന്റെ ആദ്യകാല ഉടമസ്ഥനായിരുന്നു. 1988ല്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവിനെ കര്‍ക്കശമായി വിമര്‍ശിക്കുന്ന പ്രജാപ്രതിനിധി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

പാര്‍വതമ്മ രാജ്കുമാര്‍

കന്നഡ സിനിമാ ഇതിഹാസം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമാണ് പാര്‍വതമ്മ രാജ്കുമാര്‍. ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയില്‍ ഇന്ന് (2017 മെയ് 31 ബുധനാഴ്ച) പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വെറുമൊരു സൂപ്പര്‍ സ്റ്റാര്‍ ഭാര്യ മാത്രമായിരുന്നില്ല കന്നഡ സിനിമയ്ക്ക് പാര്‍വതമ്മ രാജ്കുമാര്‍

രാജ്കുമാറിന്റെ ഭാര്യ

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ ഇതിഹാസമാണ് രാജ്കുമാര്‍. ആ രാജ്കുമാറിന്റെ ഭാര്യയാണ് പാര്‍വ്വതമ്മ രാജ്കുമാര്‍. രാജ് കുമാറിന്റെ ഭാര്യ മാത്രമല്ല, കന്നഡയിലെ സൂപ്പര്‍ താരങ്ങളായ പുനീത് രാജ് കുമാര്‍, ശിവ രാജ് കുമാര്‍, രാഘവേന്ദ്ര രാജ് കുമാര്‍ എന്നിവരുടെ അമ്മയുമാണ് പാര്‍വതമ്മ രാജ്കുമാര്‍. ഇവര്‍ക്ക് 2 പെണ്‍മക്കള്‍ കൂടിയുണ്ട്. നിര്‍മാതാവ് എന്ന നിലയിലും കന്നഡ സിനിമയില്‍ സജീവമായിരുന്നു പാര്‍വതമ്മ രാജ്കുമാര്‍.

കര്‍ണാടകത്തിന് പാര്‍വതമ്മ

രാജ് കുമാറിനെ പോലെ പാര്‍വതമ്മയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ശ്രീകണ്ഠീരവ സ്റ്റുഡിയോ പരിസരത്ത് ഭര്‍ത്താവ് രാജ് കുമാറിന്റെ ശവകുടീരത്തിന് സമീപത്തായിരിക്കും പാര്‍വതമ്മയും അന്ത്യവിശ്രമം കൊള്ളുക. പാര്‍വതമ്മയുടെ മരണത്തെ തുടര്‍ന്ന് സദാശിവ നഗറിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ബെംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി.

നിര്‍മാതാവ് എന്ന നിലയില്‍

ഭര്‍ത്താവ് രാജ് കുമാറിനെ നായകനാക്കിയായിരുന്നു ഇവര്‍ ആദ്യ സിനിമ നിര്‍മിച്ചത്. പേര് ത്രിമൂര്‍ത്തി. പാര്‍വതമ്മയുടെ സഹോദരങ്ങളായ ചിന്നെ ഗൗഡ, ഗോവിന്ദ രാജ്, ശ്രീനിവാസ് എന്നിവരും സിനിമാ നിര്‍മാതാക്കളാണ്. എണ്‍പതിലധികം സിനിമകളാണ് പാര്‍വതമ്മ നിര്‍മിച്ചത്. തന്റെ മൂന്ന് മക്കളെ വെച്ചും ഇവര്‍ സിനിമകള്‍ ചെയ്തു. മൂന്ന് പേരെയും സൂപ്പര്‍ താരങ്ങളാക്കി. ആനന്ദ്, ഓം, ജനുമദ ജോഡി തുടങ്ങിയ ചിത്രങ്ങളില്‍ മൂത്ത മകന്‍ ശിവരാജ് കുമാര്‍ നായകനായി. ചിരഞ്ജീവി സുധാകര്‍, നഞ്ചുണ്ടി കല്യാണി, സ്വസ്തിക് തുടങ്ങിയവയില്‍ രാഘവേന്ദ്രയായിരുന്നു നായകന്‍. അപ്പു, അഭി തുടങ്ങിയവയില്‍ ഇളയ മകന്‍ പുനീത് നായകനായി.

English summary
Parvathamma Rajkumar and Dasari Nnarayana Rao passed away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam