എനിയ്ക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടിയാണ് അപര്‍ണ ഗോപിനാഥ്; പാര്‍വ്വതി
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍-പാര്‍വ്വതി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചാര്‍ലി റിലീസ് ചെയ്യാന്‍ ഇനി ഒരു നാള്‍ മാത്രം. നല്ല ഒരു ഇന്ററസ്റ്റിങ് മൂവിയാണ് ചാര്‍ലി. ഏറെ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ചാര്‍ലി കാണാന്‍ പോയാല്‍ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നും നായിക പാര്‍വ്വതി പറയുന്നു. ഇതുവരെ അഭിനയിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ചാര്‍ലിയില്‍ താന്‍ അവതരിപ്പിക്കുന്നതെന്നുമാണ് പാര്‍വതി പറയുന്നത്.
ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പം അപര്‍ണാ ഗോപിനാഥും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു മികച്ച അഭിനയം തന്നെയാണ് അപര്‍ണ ഗോപിനാഥ് കാഴ്ച വയ്ക്കുന്നത്. അപര്‍ണയുടെ അഭിനയത്തില്‍ തനിയ്ക്ക് ബഹുമാനം തോന്നിയെന്നും പാര്‍വ്വതി പറയുന്നു.

എനിയ്ക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടിയാണ് അപര്‍ണ ഗോപിനാഥ്; പാര്‍വ്വതി
ഒാരോ ഷോട്ടിലും സീനിലും അപര്‍ണയുടെ അഭിനയം താന്‍ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ആ കഥാപാത്രമായി ജീവിയ്ക്കാന്‍ അപര്‍ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍വതി പറയുന്നു.കൗതുകത്തോടെ നോക്കിയിരുന്നു

എനിയ്ക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടിയാണ് അപര്‍ണ ഗോപിനാഥ്; പാര്‍വ്വതി
നല്ലൊരു അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവരോടും പെട്ടന്ന് അടുക്കുന്ന ഒരു സ്വഭാവക്കാരന്‍ ആയതിനാല്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനൊരു ബുദ്ധിമുട്ട് തോന്നുകയില്ല. പാര്‍വ്വതി മേനോന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യം പറയുന്നത്.

എനിയ്ക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടിയാണ് അപര്‍ണ ഗോപിനാഥ്; പാര്‍വ്വതി
ഇതുവരെ അഭിനയിച്ചതില്‍ വച്ച് ഒരു വ്യത്യസ്തമായ കഥപാത്രമാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത്.

എനിയ്ക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടിയാണ് അപര്‍ണ ഗോപിനാഥ്; പാര്‍വ്വതി
എന്ന് നിന്റെ മൊയ്തീന് ശേഷം ഒരു ചെറിയ ഇടവേളയെടുത്തിട്ട് തന്നെയാണ് താന്‍ ചാര്‍ലിയില്‍ അഭിനയിക്കുന്നത്. ഇതുപോലെ ഓരോ ചിത്രത്തിന് ശേഷവും താന്‍ ചെറിയ ബ്രേക്ക് എടുത്താണ് അടുത്ത് സിനിമയിലേക്ക് കടക്കുന്നത്. പാര്‍വ്വതി പറയുന്നു.

Click it and Unblock the Notifications