»   » അഭിനയിക്കുമ്പോള്‍ അത് ആസ്വദിക്കുക, അല്ലാതെ തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

അഭിനയിക്കുമ്പോള്‍ അത് ആസ്വദിക്കുക, അല്ലാതെ തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

By: Sanviya
Subscribe to Filmibeat Malayalam

നടി പാര്‍വ്വതി ആള് ഇത്തിരി ബോള്‍ഡ് തന്നെ. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാന്‍ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാര്‍വ്വതി പറയുന്നു.

ഒരിക്കലും ഒരു ചീത്തപേര് ഉണ്ടാക്കാന്‍ തനിക്ക് താത്പര്യമില്ല. പലരും തന്റെ കാമുകനെ കുറിച്ചും പ്രണയത്തെ കുറിച്ചും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിക്കും. എന്നിട്ടോ കുറച്ച് ദിവസം കഴിയുമ്പോള്‍ അയാള്‍ ശരിയല്ലന്ന് പറഞ്ഞ് മറ്റൊരാളെ തേടി പോകും. ഇതിലെന്ത് ശരിയാണുള്ളത്. എന്തായാലും ഞാന്‍ അത്രകാരിയല്ല- പാര്‍വ്വതി

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ട മാധ്യമത്തിന് മറുപടി പറയവെയാണ് പാര്‍വ്വതിയുടെ ഈ കടുത്ത മറുപടി. വിവാഹം, ഭര്‍ത്താവ് ഇതെല്ലാം എന്റെ വ്യക്തിപരമായ താത്പര്യമാണ്. അതിലേക്ക് മറ്റാരും കൈ കടത്തേണ്ടന്ന് പാര്‍വ്വതി പറയുന്നു.

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

നടിമാര്‍ ഒരിക്കലും പൊതു സ്വത്തല്ല, അവരുടെ അഭിനയം കണ്ടാല്‍ മതി. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് വരാന്‍ ശ്രമിക്കേണ്ടെന്നും പാര്‍വ്വതി പറയുന്നു.

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

ഞാന്‍ സിനിമയില്‍ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല.

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

എനിക്ക് പണം ആവശ്യമാണ്, അത് ഞാന്‍ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാന്‍ ഉപയോഗിക്കില്ല.

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

കാമുകനെ കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍ പലരും തുറന്ന് പറയും. പിന്നീട് കുറച്ചുനാള്‍ കഴിയുമ്പോള്‍ അയാളെ വേണ്ടന്ന് പറഞ്ഞ് മറ്റൊരാളുടെ തേടി പോകും. എനിക്ക് അതിലൊന്നും താത്പര്യമില്ല.

അഭിനയിക്കുന്നത് ആസ്വദിച്ചാല്‍ മതി, തന്റെ സ്വകാര്യതയിലേക്ക് ആരും കടന്ന് വരണ്ട

വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാന്‍ ഞാനില്ല. അങ്ങനെ വരുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും സമാധാനം കിട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല-പാര്‍വ്വതി പറയുന്നു.

English summary
Parvathi about malayalam film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam