ഫഹദും ദുല്‍ഖറും പാര്‍വ്വതിയുടെ ഇഷ്ടതാരങ്ങള്‍
വിടര്‍ന്ന കണ്ണുകളും മനോഹരമായ ചിരിയുമായി മലയാളസിനിമയിലേയ്‌ക്കെത്തിയ പാര്‍വ്വതിയെന്ന നടിയെ മലയാളികള്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ ഇഷ്ടപ്പെട്ടുതുടങ്ങിയത് വളരെ ചുരുങ്ങിയ കാലംകൊണ്ടായിരുന്നു. പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രത്തില്‍ പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പമായിരുന്നു പാര്‍വ്വതി അഭിനയിച്ചുപോന്നത്. പാര്‍വ്വതിയിലെ അഭിനേത്രിയുടെ മാറ്റുരച്ച ഒട്ടേറെ ചിത്രങ്ങളുണ്ട് മലയാളത്തില്‍. ഒടുവില്‍ നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ അഭിനയജീവിതം അവസാനിപ്പിച്ച പാര്‍വ്വതി ഇന്ന് നൃത്തവേദികളില്‍ സജീവമാണ്.
മമ്പേ നൃത്തത്തില്‍പ്രാവീണ്യം തെളിയിച്ചിട്ടുള്ള പാര്‍വ്വതി അടുത്തകാലത്താണ് മോഹിനിയാട്ടം അഭ്യസിയ്ക്കുകയും അരങ്ങിലെത്തുകയും ചെയ്തത്. പഴയകാലതാരങ്ങളെല്ലാം സിനിമയിലേയ്ക്ക് തിരിച്ചുവരുന്നകാലമാണിത്, അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താനിതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് പാര്‍വ്വതി പറയുന്നത്.

കുടുംബത്തിനും കുട്ടികളുടെ കാര്യങ്ങള്‍ക്കുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും സമയക്കുറവുമൂലം വര്‍ഷത്തില്‍ രണ്ടോ മൂന്നോ നൃത്തപരിപാടികള്‍ മാത്രമേ അവതരിപ്പിക്കാറുള്ളുവെന്നും പാര്‍വ്വതി പറഞ്ഞു. ഇക്കാലത്തും നൃത്തം പഠിയ്ക്കാനും പരിപാടികള്‍ നടത്താനുമെല്ലാം പിന്തുണ നല്‍കുന്ന ഭര്‍ത്താവിനോടും മക്കളോടും താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പഴയകാലതാരം പറയുന്നു.

പുതിയ സിനിമകള്‍ കാണാന്‍ താന്‍ സമയം കണ്ടെത്താറുണ്ടെന്നും പുതുതലമുറ താരങ്ങളില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ , ഉണ്ണിമുകുന്ദന്‍ എന്നിവരെയെല്ലാം തനിയ്ക്കിഷ്ടമാണെന്നും പാര്‍വ്വതി പറയുന്നു.


Click it and Unblock the Notifications