parvathi: നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തും: മനസു തുറന്ന് പാര്‍വതി

By Midhun

ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ നടിമാരിലൊരാളായി തിളങ്ങിയ നടിയാണ് പാര്‍വ്വതി ജയറാം. 1986ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമാ രംഗത്തെത്തിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായക നടന്‍മാര്‍ക്കൊപ്പമെല്ലാം പാര്‍വതി അഭിനയിച്ചിരുന്നു. വടക്കു നോക്കി യന്ത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,തലയണ മന്ത്രം,കിരീടം തുടങ്ങിയവ പാര്‍വതിയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.

കിരീടത്തില്‍ മോഹന്‍ലാലിന്റെ നായികയായി മികച്ച പ്രകടനമാണ് പാര്‍വതി നടത്തിയിരുന്നത്. തൂവാനത്തുമ്പികള്‍, തനിയാവര്‍ത്തനം, ഉല്‍സവപ്പിറ്റേന്ന്,ജാഗ്രത, അധിപന്‍ തുടങ്ങിയ ചിത്രങ്ങളും പാര്‍വതിയുടെതായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. 1992ലാണ് പാര്‍വതിയും ജയറാമുമായുളള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും നടി പൂര്‍ണമായും വിട്ടുനിന്നിരുന്നു. കാളിദാസും മാളവികയുമാണ് ഇവരുടെ മക്കള്‍. പാര്‍വതിയുടെ മകന്‍ കാളിദാസിന്റെ പുതിയ ചിത്രമായ പൂമരം അടുത്തിടെയാണ് റിലീസ് ചെയ്തിരുന്നത്.

parvathi jayaram

മകന്റെ ചിത്രം കാണാനായി ആദ്യ ദിനം തന്നെ പാര്‍വതിയും ജയറാമും തിയ്യേറ്ററില്‍ എത്തിയിരുന്നു. അടുത്തിടെ സിനിമയിലേക്ക് തിരിച്ചുവരവിനെകുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞിരുന്നു. നല്ല സിനിമയക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അത് ലഭിക്കുന്ന വേളയില്‍ മലയാള സിനിമയിലേക്ക് മടങ്ങിവരുമെന്നുമാണ് പാര്‍വതി പറഞ്ഞത്.

parvathi

സിനിമയിലേക്ക് തിരിച്ചു വന്നാലും ജയറാമിന്റെയും കാളിദാസിന്റെയും കൂടെ അഭിനയിക്കില്ല. അവരുടെ കൂടെ അഭിനയിക്കാത്തതിന് കാരണം തനിക്ക് വേറെ സ്വപ്‌നങ്ങളുളളതിനാലാണെന്നും തനിക്ക് യോജിക്കുന്ന മികച്ച കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്കുളള മടങ്ങിവരവ് വേഗത്തിലുണ്ടാവുമെന്നും പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X