പാർവതിയെ പല്ലവിയാക്കിയതിനു പിന്നിൽ ഇവർ!! അത്ഭുതകരമായ മേക്കോവറിനു പിന്നിലെ കൈകൾ ...
ആത്മവിശ്വാസവും അർപ്പണബോധവുമുണ്ടെങ്കിൽ എത്ര ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും വിജയം നേടാൻ സാധിക്കുമെന്ന് തെളിയിച്ച താരമാണ് പാർവതി. മാറ്റി നിർത്തലുകളിൽ നിന്നുള്ള ഒറ്റയാൾ പേരാട്ടമായിരുന്നു പാർവതി നടത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം പാർവതി വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ഉയരെ. ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു താരം നടത്തിയത്. തിയേറ്ററുകളിവ്‍ മികച്ച വിജയം നേടി ഉയരെ മുന്നേറുകയാണ്.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും മുതിരുന്ന താരമാണ് പാർവതി. അത് പാർവതി ചിത്രങ്ങളിൽ നിന്നും വ്യക്തവുമാണ്. ഉയരെയിലും ഉഗ്രൻ ട്രീറ്റാണ് താരം പ്രേക്ഷകർക്കായി നൽകിയത്. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി രവീന്ദ്രനെന്ന് പെൺകുട്ടിയെയാണ് താരം അവതരിപ്പിച്ചത്. പാർവതിയുടെ അഭിനയത്തെ കൂടാതെ എടുത്തു പറയേണ്ട ഒന്നായിരുന്നു ചിത്രത്തിലെ മേക്കപ്പ്. ഉയരെ കണ്ടിറങ്ങിയ ആർക്കും പാർവതിയുടെ മുഖം അത്ര വേഗം മറക്കാൻ കഴിയില്ല.

പാർവതിയുടെ ഗെറ്റപ്പ്
ഉയരെയിലെ പാർവതിയുടെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഏകദേശം മൂന്ന് മണിക്കൂറ് സമയമെടുത്താണ് പാർവതിയ്ക്ക് മോക്ക്പ്പ് ചെയ്തിരുന്നത്രേ. പാർവതിയുടെ മേക്കോവറിനായി പ്രത്യേകം മേക്ക്അപ്പ് വിഭാഗം തന്നെ ചിത്രത്തിനായി എത്തിയിരുന്നു. മേക്കപ്പിലൂടെ ഒരുപാട് ബുദ്ധിമുട്ട് താരം അനുഭവിച്ചിരുന്നത്രേ. അത് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു

പാർവതിയുടെ മേക്കപ്പ്
പല്ലവിയുടെ മേക്കപ്പിന് പിന്നിൽ സുബി ജോഹലും രാജീവ് സുബ്ബയുമാണ്. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ രൂപം അതുപോലെ പാർവതിയിൽ കൊണ്ടു വരാൻ ഇവർക്ക് കഴിഞ്ഞിരുന്നു. പല്ലവിയുടെ മുഖം കണ്ട് പ്രേക്ഷകർ അറിയാതെ കണ്ണടച്ചു പോകുന്ന സ്ഥിതിയായിരുന്നു. സുബി ജോഹലിന്റേയും രാജീവ് സുബ്ബയുടേയും ആദ്യത്തെ ചിത്രമായിരുന്നു ഉയരെ.

പ്രേസ്തെറ്റിക് മേക്കപ്പ്
പ്രേസ്തെറ്റിക് മേക്കപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. ഇത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയെന്നും താരം പാർവതി പറഞ്ഞിരുന്നു. ഈ അവസരത്തിൽ മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവിച്ചിരുന്നു. മൂന്ന് നാല് മണിക്കൂറ് എടുത്താണ് മേയ്ക്ക്പ്പ് പൂർത്തിയാക്കിയത്. സമയത്തെക്കാലും തന്നെ വിഷമിപ്പിച്ചത് അൽക്കഹോളും അസൈറ്റോണും തുടങ്ങിയ രാസപദാർഥങ്ങൾ അടങ്ങിയിട്ടുള്ള മേക്കപ്പ് അണ് ഉപയോഗിച്ചിട്ടുള്ളത്. മോക്കപ്പ് അഴിക്കാനും കെമിക്കലുകളാണ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ശരീരികമായി വെല്ലിവിളി ഉയർത്തി
19 മണിക്കൂറുകളോളം ഈ മോക്കപ്പിട്ടായിരുന്നു അഭിനയിച്ചത്. . ആറ് മണിക്കൂറ്‍ ഇടവേളയിൽ വീണ്ടും ഈ മേക്കപ്പ് ഇടണമായിരുന്നു. മേക്കപ്പ് ഇട്ട ശേഷവും ശരീരികമായ പല പരിമിധികളും ഉണ്ടായിരുന്നു. അധികം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. ഇതിനുപുറമേ ആന്തരികമായി കടന്നു പേകേണ്ട ഒരുപാട് വെല്ലുകളിൽ ഉണ്ടായിരുന്നു.


Click it and Unblock the Notifications