പാര്‍വതിയുടെ ഉയരെ തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ
നടി പാര്‍വതി കേന്ദ്ര കഥാപാത്രമായിട്ട് എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഉയരെ. സിനിമ എപ്രില്‍ 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications