ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വ്വതി എത്തുന്നു! പുതിയ ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു!!
Recommended Video

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പാര്‍വ്വതിക്കൊപ്പം ടൊവിനോ തോമസ്,ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രമായിട്ടാണ് പാര്‍വ്വതി എത്തുന്നത്. ചിത്രത്തില്‍ പാര്‍വ്വതിയുടെ അച്ഛന്‍ വേഷത്തില്‍ രണ്‍ജി പണിക്കര്‍ എത്തുന്നു. പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുകേഷ് മുരളീധരന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

ഗോപി സുന്ദര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. കൊച്ചി,മുംബൈ.ആഗ്ര തുടങ്ങിയവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കോഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പിവി ഗംഗാധരന്റെ മക്കളായ ഷെനുക,ഷെഗ്ന,ഷെര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കല്പക ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഇതൊരു സംഭവകഥയല്ലെന്നും എന്നാല്‍ യഥാര്‍ത്ഥ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാകും ഈ സിനിമയെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരിക്കും പാര്‍വ്വതി എത്തുക.


Click it and Unblock the Notifications