അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു! പക്ഷേ.... ! തുറന്ന് പറഞ്ഞ് പാര്‍വതി

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് പാര്‍വതി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ പാര്‍വതി തുടര്‍ന്നങ്ങോട്ട് മികച്ച കഥാപാത്രങ്ങളെയാണ് സിനിമകളില്‍ അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രം പാര്‍വതിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

ചിത്രത്തിലെ സേറ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടേക്ക്ഓഫ് എന്ന ചിത്രത്തിലും ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വതി നടത്തിയിരുന്നത്. പാര്‍വതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കൂടെ. അടുത്തിടെ കൂടെയില്‍
അഞ്ജലി മേനോനൊപ്പം വീണ്ടും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പാര്‍വതി പങ്കുവെച്ചിരുന്നു.

മലയാളത്തില്‍ സജീവം

മലയാളത്തില്‍ സജീവം

മലയാളത്തില്‍ ടേക്ക് ഓഫ് എന്ന ചിത്രമായിരുന്നു പാര്‍വതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ പാര്‍വതിക്ക് ലഭിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ടേക്ക്ഓഫില്‍ അഭിനയിച്ചിരുന്നുവെങ്കിലും പാര്‍വതിയുടെ പ്രകടനമായിരുന്നു എല്ലാവരും എടുത്തുപറഞ്ഞിരുന്നത്. ടേക്ക് ഓഫിനു ശേഷം ഖറീബ് ഖരീബ് സിംഗ്ലേ എന്നൊരു ഹിന്ദി ചിത്രവും പാര്‍വതിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ മൈസ്റ്റോറി,കൂടെ എന്നീ ചിത്രങ്ങളാണ് പാര്‍വതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

കൂടെ എന്ന ചിത്രം

കൂടെ എന്ന ചിത്രം

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പാര്‍വതിയും അഞ്ജലി മേനോനും വീണ്ടുമൊന്നിച്ച സിനിമയാണ് കൂടെ. പൃഥിരാജും നസ്രിയയുമാണ് പാര്‍വതിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രത്തില്‍ പൃഥിയുടെ കാമുകിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് പോലെ കൂടെയിലും മികച്ചൊരു കഥാപാത്രമാണ് പാര്‍വതിക്കെന്നാണ് അറിയുന്നത്.

അഞ്ജലി മേനോന്റെ കൂടെ

അഞ്ജലി മേനോന്റെ കൂടെ

അടുത്തിടെ അഞ്ജലി മേനോനൊപ്പം വീണ്ടും വര്‍ക്ക് ചെയ്തതിന്റെ സന്തോഷം പാര്‍വതി തുറന്നു പറഞ്ഞിരുന്നു. കൂടെ സിനിമയുടെ ഫേസ്ബുക്ക് പേജിലായിരുന്നു പാര്‍വതിയുടെ വീഡിയോ പുറത്തുവന്നത്. കൂടെയില്‍ സഹസംവിധായകയായിട്ട് പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നതായി വീഡിയോയില്‍ പാര്‍വതി പറയുന്നുണ്ട്. എന്നാല്‍ അസിസ്റ്റ് ചെയ്യേണ്ടെന്നും വന്ന് അഭിനയിച്ചാല്‍ മാത്രം മതിയെന്നും അഞ്ജലി മേനോന്‍ പറഞ്ഞതായും പാര്‍വതി പറയുന്നു.

അഞ്ജലിയെക്കുറിച്ച് പാര്‍വതി

അഞ്ജലിയെക്കുറിച്ച് പാര്‍വതി

പണ്ട് അഞ്ജലിയെ ഞാന്‍ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു. മഞ്ചാടിക്കുരു എന്ന അവരുടെ ആദ്യം ചിത്രം കണ്ടതിനു ശേഷമായിരുന്നു ഇങ്ങനെ. അഞ്ജലിയെ കാണാനും ഒപ്പം ജോലി ചെയ്യുവാനും ആഗ്രഹമുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് സ്ഥിരം മെയില്‍ അയക്കാറുളള ആ വ്യക്തി പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മറുപടി ഇങ്ങനെയായിരുന്നു, നിന്നെക്കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുളളൂവെന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡേയ്‌സ് സംഭവിച്ചത്. ആ സിനിമ സംഭവിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു, പാര്‍വതി പറഞ്ഞു.

അസിസ്‌ററ് ചെയ്യണമെന്ന ആഗ്രഹം

അസിസ്‌ററ് ചെയ്യണമെന്ന ആഗ്രഹം

അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളം എന്ന് പറയും. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാട് പഠിക്കുമെന്ന്. അതുകൊണ്ട് അഞ്ജലിയോട് തിരക്കഥ ചോദിക്കാന്‍ തോന്നാറില്ല. കൂടെയില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വേണ്ട, വന്നു അഭിനയിച്ചു പോയാല്‍ മാത്രം മതിയെന്നാണ് അഞ്ജലി പറഞ്ഞത്. പാര്‍വതി വീഡിയോയില്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X