twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധാനം മാത്രമല്ല!! സിനിമയിലെ മറ്റ് തലങ്ങളിലേയ്ക്കും ചേക്കേറാൻ തയ്യാറെടുത്ത് പാർവതി

    |

    ആത്മവിശ്വാസവും കഴിവും ഉണ്ടെങ്കിൽ താരം താഴ്ത്താൻ ശ്രമിച്ചാലും ഉയർന്നു വരാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച താരമാണ് പാർവതി. മാറ്റി നിർത്തലുകളിൽ നിന്നുള്ള ഒറ്റയാൾ പോരാട്ടത്തിന്റെ വിജയമാണ് തിയേറ്ററുകളിൽ നിന്ന് ഉയരുന്ന കയ്യടികൾ. ഒരു ഇടവേളയ്ക്ക് ശേഷം ഉയരെയിലൂടെ ഒരു ഗംഭീര തിരിച്ചു വരവാണ് പാർവതി നടത്തിയിരിക്കുന്നത്.

    parvathi

     ആലിയയുമായുള്ള പ്രണയം തകരാൻ കാരണം താരയോ? സിദ്ധാർഥുമായുള്ള ബന്ധത്തെ കുറിച്ച് നടി.... ആലിയയുമായുള്ള പ്രണയം തകരാൻ കാരണം താരയോ? സിദ്ധാർഥുമായുള്ള ബന്ധത്തെ കുറിച്ച് നടി....

    പാർവതി എന്ന അഭിനേത്രിയിൽ നിന്ന് എപ്പോഴും മികച്ച ഒരുപിടി കഥാപാത്രങ്ങളെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഉയരെയിലും ഉഗ്രൻ ട്രീറ്റാണ് താരം പ്രേക്ഷകർക്കായി നൽകിയത്. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി രവീന്ദ്രനെന്ന് പെൺകുട്ടിയെയാണ് താരം അവതരിപ്പിച്ചത്. നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ചിത്രം ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. ചിത്രം മികച്ച വിജയം നേടുമ്പോൾ സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് നടന്ന് നീങ്ങുകയാണ് പാർവതി, മധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വന്തം സിനിമയെ കുറിച്ചും സമൂഹത്തിൽ ഇപ്പോഴും ജീവിക്കുന്ന പല്ലവി രവീന്ദ്രൻ മിാരെ കുറിച്ചും താരം മനസ്സ് തുറന്നത്.

     ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി!! വിവാഹം ഇസ്ലാം മതാചാരപ്രകാരം ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി!! വിവാഹം ഇസ്ലാം മതാചാരപ്രകാരം

    അതിജീവനത്തിന്റെ കഥ

    അതിജീവനത്തിന്റെ കഥ

    ആസഡ് ആക്രമണത്തിൽ ഇരയായ പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ. ചിത്രത്തിന് വേണ്ടി താരം മതിയായ ഹോം വർക്കുകൾ ചെയ്തിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളെ നേരിൽ കാണുകയും അവരോട് നേരിൽ സംസാരിക്കുകയും ചെയ്തിരുന്നു. നേരിൽ സംസാരിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അവർ തുറന്ന് സംസാരിക്കാൻ തയ്യാറായത് അവരെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവെന്നും അത് സിനിമയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു.

     ഉയരെ സ്വാധീനിക്കും

    ഉയരെ സ്വാധീനിക്കും

    സിനിമ എന്ന മാധ്യമം ആളുകളെ വളരെ പെട്ടെന്ന് സ്വാധീനിക്കുന്നു. അതിനാൽ തന്നെ ഉയരെ ആളുകളുടെ മനസ്സിൽ ചെറിയ സ്വാധീനം ചെലുത്തും. ആക്രമണത്തിന് ഇരയായവരോടുള്ള കാഴ്ചപ്പാടിൽ മാറ്റം സംഭവിച്ചേക്കാം. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായി ജീവിക്കുന്നവരെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിക്കാത്തൊരാള്‍ അതിനെപ്പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചാല്‍ അവിടെ നമ്മള്‍ വിജയിക്കും. എന്നാൽ ഇതൊന്നും ഒരു പ്രശ്‌നമല്ല എന്നു പറയുന്നൊരാള്‍ ഇതെല്ലാം എന്റെയും കൂടി പ്രശ്‌നമാണല്ലോ എന്നു ചിന്തിച്ചാല്‍ മാത്രം മതി. ഇവരെ മനസിലാക്കുക എന്നത് നമ്മുടെ ആവശ്യമായി മാറണം. എന്നാല്‍ മാത്രമേ അതില്‍ വലിയൊരു മാറ്റമുണ്ടാകൂ.

    സിനിമയുടെ മറ്റ്  മേഖലകളിലേയ്ക്കും

    സിനിമയുടെ മറ്റ് മേഖലകളിലേയ്ക്കും

    പാർവതി സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. അടുത്ത വർഷം മാത്രമേ ചിത്രം ഉണ്ടാവുകയുള്ളൂവെന്നും താരം പറഞ്ഞു. അഭിനേന്ത്രി എന്ന നിലയില്‍ മാത്രമല്ല, കഥ, സിനിമയിലെ മറ്റു പല വിഭാഗങ്ങളിലേക്കും മാറാനുള്ള താല്‍പര്യം തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രഖ്യാപനങ്ങളും മറ്റ് കാര്യങ്ങളും ആയി വരുന്നേയുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു

     സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കാൻ കാരണം

    സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കാൻ കാരണം

    സിനിമയില്‍ എന്റെ മാത്രം അവസരങ്ങള്‍ കുറയുന്നതായി ‌തോന്നിയിട്ടില്ല. ആ സമയത്ത് വരേണ്ടിയിരുന്ന വിളികളും കാര്യങ്ങളും വരാതെയായപ്പോള്‍ വളരെ കൃത്യമായി ആ സമയത്തെ വിവാദങ്ങളും കാര്യങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അത് പറയാന്‍ കാരണമെന്തെന്നുവെച്ചാല്‍ ഭാഗ്യമോ മുന്‍ഗണനയോ കിട്ടാത്ത കുറെപ്പേര്‍ സിനിമയിലുണ്ട്. അനുഭവങ്ങൾ തുറന്ന് പറഞ്ഞതു കൊണ്ട് മാത്രം അവരെ മാറ്റി നിർത്തുന്നു. അവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചു. ഞാന്‍ ഒരു പ്രിവിലേജില്‍ നിന്നുകൊണ്ടു മാത്രമാണ് സംസാ‌രിക്കുന്നത്. ഞാന്‍ അത് പറയുമ്പോള്‍ എന്റെ വിഷമം എന്നുപറഞ്ഞല്ല അവ തുറന്നുപറഞ്ഞത്. എല്ലാവരുടെയും കാര്യമെന്ന നിലക്കാണ്. അത് മാറി വരുന്നുണ്ട്. കാരണം വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആയാലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും നമുക്കും ഒത്തൊരുമിച്ച് സിനിമ എടുക്കാമല്ലോ എന്നൊരു ചിന്തയിലേക്ക് വരുന്നുണ്ട്. സെല്‍ഫ് സഫീഷ്യന്റ് ആകുക എന്നൊരു ലക്ഷ്യമുണ്ട്. അതെന്തായാലും നടക്കും അതില്‍ എല്ലാവര്‍ക്കും പ്രതീക്ഷയുമുണ്ട്.

      ചുരുങ്ങിയ സമയം കൊണ്ട്

    ചുരുങ്ങിയ സമയം കൊണ്ട്

    ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒപ്പ് പതിപ്പിച്ച താരമാണ് പാർവതി. വളരെ കുറച്ച് സമയം കൊണ്ടാണ് നിരവധി ഹിറ്റുകൾ പാർവതിയുടേ പേരിനോടൊപ്പം ചേർന്നത്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും പാർവതിയുടെ പേര് ഉയർന്നു നിന്നു. കൂടാതെ ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ നേടിയെത്തിയിരുന്നു .2017ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച നടിക്കുളള പുരസ്‌കാരവും 2015ലും 2017ലും മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

    English summary
    parvathi says about her new movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X