twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല! മനസ് തുറന്ന് പാര്‍വതി

    By Midhun
    |

    നിരവധി ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടിയാണ് പാര്‍വതി. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റെതായി ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രമായിരുന്നു നോട്ട്ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വതി നടത്തിയിരുന്നത്. തുടര്‍ന്ന് അന്യഭാഷ ചിത്രങ്ങളിലായിരുന്നു നടി സജീവമായിരുന്നത്.

    ട്വന്റി 20 മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടാത്തത് ഇക്കാരണം കൊണ്ടാണ്! തുറന്നു പറഞ്ഞ് ഇന്നസെന്റ്ട്വന്റി 20 മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടാത്തത് ഇക്കാരണം കൊണ്ടാണ്! തുറന്നു പറഞ്ഞ് ഇന്നസെന്റ്

    ഒരിടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. തിരിച്ചുവരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു പാര്‍വതി ചെയ്തിരുന്നത്.ബാംഗ്ലൂര്‍ ഡേയ്‌സിലെ സേറ എന്ന കഥാപാത്രം പാര്‍വതിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.

    parvathi

    ടേക്ക് ഓഫ് എന്ന ചിത്രമായിരുന്നു പാര്‍വതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സിനിമയിലെന്ന പോലെ ജീവിതത്തിലും ബോള്‍ഡായിട്ടുളള താരമാണ് പാര്‍വതി. തന്റെ നിലപാടുകള്‍ എന്തു തന്നെയായാലും ആരുടെ മുന്നിലും തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന നടി കുടിയാണ് താരം. അടുത്തിടെ ഐഎഫ്എഫ്കെയില്‍ കസബ സിനിമയെക്കുറിച്ചുളള പാര്‍വതിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

    parvathi

    ടേക്ക് ഓഫിലെ പ്രകടനത്തിന് ഇത്തവണ പാര്‍വതിക്ക് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ഇറാഖില്‍ തീവ്രവാദികളുടെ ബന്ധികളാക്കപ്പെട്ട നേഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനായിരുന്നു പാര്‍വതി നടത്തിയിരുന്നത്. നായകന്റെ നിഴലിലൊതുങ്ങാതെയുളള കഥാപാത്രങ്ങളാണ് പാര്‍വതി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. അടുത്തിടെ റീമേക്ക് സിനിമകളില്‍ ഇനി അഭിയിക്കില്ലെന്ന് പാര്‍വതി തുറന്നു പറഞ്ഞിരുന്നു.

    parvathi

    ദൃശ്യം,ബാംഗ്ലൂര്‍ ഡേയ്‌സ് പോലുളള ചിത്രങ്ങള്‍ പണംവാരി പടങ്ങളാകാം. എന്നാല്‍ അത് മറ്റു ഭാഷകളില്‍ ഒരുക്കുമ്പോള്‍ വീണ്ടും അഭിനയിക്കുകയെന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. അത്തരം റീമേക്കുകളില്‍ അഭിനയിക്കില്ലായെന്നു തന്നെയാണ് എന്റെ തീരുമാനം പാര്‍വതി പറഞ്ഞു. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പിലും പാര്‍വതി തന്നെയായിരുന്നു ആര്‍ ജെ സേറയായി എത്തിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ നടത്തിയ പ്രകടനം തമിഴില്‍ ആവര്‍ത്തിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് താരം ഇത്തരമൊരു നിലപാട് എടുത്തിരിക്കുന്നത്.

    പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞ കമന്റ് വൈറലാകുന്നു!! എല്ലാത്തിനും കാരണം ലൂസിഫർ...പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞ കമന്റ് വൈറലാകുന്നു!! എല്ലാത്തിനും കാരണം ലൂസിഫർ...

    ഫഹദ് ഫാസില്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും' ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂഫഹദ് ഫാസില്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും' ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

    English summary
    parvathi says about remake films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X