»   » മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും ചോദിച്ചപ്പോള്‍ പാര്‍വതി ജയറാമിന്റെ പ്രതികരണം, കാണൂ!

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും ചോദിച്ചപ്പോള്‍ പാര്‍വതി ജയറാമിന്റെ പ്രതികരണം, കാണൂ!

Written By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു പാര്‍വതി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി നിറഞ്ഞുനിന്നിരുന്ന ഈ താരത്തെ മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വിടര്‍ന്ന കണ്ണുകളാണ് ഈ താരത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷീണയത. സഹോദരിയായും നായികയായും മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് പാര്‍വതിയും ജയറാമും പ്രണയത്തിലായത്. തുടക്കത്തില്‍ വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നെങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒന്നിക്കുകയായിരുന്നു ഇവര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരത്തിന്‍രെ തിരിച്ചുവരവിനായി ഇന്നും സിനിമാപ്രേമികള്‍ കാത്തിരിക്കുന്നുണ്ട്.

സകുടുംബം തലയ്‌ക്കൊപ്പം, വിനീത് ശ്രീനിവാസന്റെ ചിത്രം വൈറലാവുന്നു, കാണൂ!

ബാലതാരമായി ജയറാമിനൊപ്പം തുടക്കം കുറിച്ച കാളിദാസ് പൂമരത്തിലൂടെ നായകനായി അരങ്ങേറിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് ഇരുവരും വാചാലരായിരുന്നു. അഭിമുഖങ്ങള്‍ക്കിടയിലെല്ലാം പാര്‍വതിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. തിരിച്ചുവന്നേക്കാമെന്ന സൂചനയല്ലാതെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചൊന്നും താരം വിട്ട് പറഞ്ഞിരുന്നില്ല.

Parvathy

മലയാള സിനിമയില്‍ ഒരേയൊരു താരമാണ് തന്നെ വിസ്മയിപ്പിച്ചതെന്ന് പാര്‍വതി പറയുന്നു. അനായാസമായ അഭിനയശൈലിയുമായി മുന്നേറുന്ന മോഹന്‍ലാല്‍ പലപ്പോഴും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് അദ്ദേഹം ഇത്ര ഈൗസിയായി അഭിനയിക്കുന്നതെന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. മമ്മൂട്ടി ഡെഡിക്കേഷനിലൂടെയാണ് തന്നെ അമ്പരപ്പിച്ചത്. സിനിമയോടുള്ള അദ്ദേഹത്തിന്‍രെ അര്‍പ്പണ ബോധത്തെ ശരിക്കും സമ്മതിക്കണം. അടിക്കടി പുതിയ ചിത്രങ്ങള്‍ എങ്ങനെ ചെയ്യാന്‍ പറ്റുന്നുവെന്ന് ചോദിച്ചപ്പോള്‍ ഓരോ ദിവസം കഴിയുന്തോറും നമ്മള്‍ മാറുകയല്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പാര്‍വതി പറയുന്നു.

English summary
Parvathy about Mammootty and Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X