»   » എന്നെ അങ്ങനെ വിളിക്കുന്നത് പൃഥ്വിരാജിന് നാണക്കേടാണെന്ന് പാര്‍വ്വതി, എങ്ങിനെ വിളിക്കുന്നത് ?

എന്നെ അങ്ങനെ വിളിക്കുന്നത് പൃഥ്വിരാജിന് നാണക്കേടാണെന്ന് പാര്‍വ്വതി, എങ്ങിനെ വിളിക്കുന്നത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്.. തുടങ്ങി ഇപ്പോള്‍ പാര്‍വ്വതി അഭിനയിക്കുന്ന ഓരോ സിനിമയും കഥാപാത്രവും ഒന്നിനൊന്ന് മെച്ചമാണ്. ഓരോ ചിത്രത്തിലും തന്റെ കൈയ്യൊപ്പ് അടയാളപ്പെടുത്തുന്നതോടെ പാര്‍വ്വതി മലയാളത്തിലെ ഏറ്റവും മികച്ച നടിയായി മാറുന്നു.

'മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കിടക്ക പങ്കിടാന്‍ വിളിച്ചു, മറ്റൊരിടത്തും ഈ ദുരനുഭവം ഉണ്ടായിട്ടില്ല'

ആദ്യമൊക്കെ നായകന്മാര്‍ക്ക് മാത്രം കൊടുത്ത 'സൂപ്പര്‍' പദവി ഇപ്പോള്‍ ചിലര്‍ പാര്‍വ്വതിയ്ക്കും നല്‍കുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍, പൃഥ്വിരാജിന്റെ ഫീമെയില്‍ വേര്‍ഷന്‍ എന്നൊക്കെയാണ് പാര്‍വ്വതിയ്ക്ക് ഇപ്പോഴുള്ള വിശേഷണങ്ങള്‍ ഇതേ കുറിച്ച് പാര്‍വ്വതിയ്ക്ക് എന്താണ് പറയാനുള്ളത് എന്ന്.

ലേഡീ പൃഥ്വിരാജ് എന്ന വിളി

എന്നെ ലേഡീ പൃഥ്വിരാജ് എന്ന് വിളിയ്ക്കുന്നത് ഒരു പക്ഷെ പൃഥ്വിയ്ക്ക് നാണക്കേടായിരിയ്ക്കും. സിനിമയെ കുറിച്ച് എല്ലാം അറിയുന്ന വ്യക്തിയാണ് പൃഥ്വി. എല്ലാം പഠിക്കാനും ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളെ കുറിച്ചൊന്നും അത്ര വലിയ ധാരണയില്ല.

പൃഥ്വിയെ പിന്തുടരാന്‍ ആഗ്രഹമുണ്ടോ

പൃഥ്വിയെ പോലെ എല്ലാ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ടാണ് പാര്‍വ്വതിയെ ലേഡി പൃഥ്വിരാജ് എന്ന് വിളിയ്ക്കുന്നത്. പൃഥ്വിയെ പോലെ ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളും മനസ്സിലാക്കി, പൃഥ്വിയെ പിന്തുടരാനുള്ള താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.

ദേഷ്യവും സ്‌നേഹവും

എനിക്ക് പെട്ടന്ന് ദേഷ്യം വരും. എന്നാല്‍ അത് ഞാന്‍ മനസ്സില്‍ സൂക്ഷിക്കാറില്ല. എന്നെ സംബന്ധിച്ച് അത് വലിയൊരു ഭാരമാണ്. കഴിയുന്നത്ര എല്ലാവരെയും സ്‌നേഹിയ്ക്കും. സ്‌നേഹത്തോട് ഇങ്ങനെ സ്‌നേഹമുള്ള ആള്‍ വേറെയുണ്ടാവില്ല. മരണം വരെ എല്ലാത്തിനെയും ഇഷ്ടപ്പെടും.. സ്‌നേഹിക്കും

സൂപ്പര്‍ ലേഡീ എന്ന വിളി

സൂപ്പര്‍ ലേഡീ എന്ന വിളി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കിപ്പോഴും മനസ്സിലാവാത്തത് അതിന്റെ അര്‍ത്ഥമാണ്. എന്താണ് സ്റ്റാര്‍ഡം?? അതെങ്ങനെയാണ് എന്റെ കരിയറിനെ സഹായിക്കുന്നത്?? ന്ന് പാര്‍വ്വതി ചോദിയ്ക്കുന്നു.

സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍

എന്റെ മൂഡ് നല്ലാതാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ സെല്‍ഫിക്ക് പോസ് ചെയ്തുകൊടുക്കും. എന്നാല്‍ എനിക്ക് സെല്‍ഫി എടുക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ വളരെ പേടിയാണെനിക്കീ സംഭവം. സൈല്‍ഫി എടുക്കാന്‍ വരുന്നവരെ മാറ്റി നിര്‍ത്തുന്ന എന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ സന്തോഷമേ ഉള്ളൂ എന്നും പാര്‍വ്വതി പറഞ്ഞു

English summary
Parvathy about stardom

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam