twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഗരറ്റ് കുറ്റി കൊണ്ട് അവന്‍ എന്നെ പൊള്ളിച്ചു, പ്രണയത്തിന്റെ പേരില്‍ അത് സഹിച്ചു എന്ന് പാര്‍വ്വതി

    By Aswini
    |

    Recommended Video

    'അവന്‍ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ സഹിച്ചിരുന്നു' | filmibeat Malayalam

    സിനിമയിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി. സമൂഹത്തില്‍ സ്ത്രീപീഡനം ഉണ്ടാവാന്‍ ഒരു പരിധിവരെ സിനിമ കാരണമാണ് എന്ന് പാര്‍വ്വതി പറയുന്നു. സിനിമ നല്‍കുന്ന തെറ്റായ സന്ദേശം സ്ത്രീകളെ തെറ്റിദ്ധരിപ്പിയ്ക്കുകയാണെന്ന് പാര്‍വ്വതി പറഞ്ഞു.

    തന്റെ അനുഭവങ്ങളിലൂടെയാണ് പുരുഷ മേധാവിത്വത്തെ കുറിച്ചും സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്നതിനെ കുറിച്ചും പാര്‍വ്വതി സംസാരിച്ചത്. ഐഎഫ്എഫ്‌കെ വേദിയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പാര്‍വ്വതിയുടെ വാക്കുകളിലൂടെ

    പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹന്‍ലാല്‍, ഇനിയും ഒരു പകലും രാത്രിയും കാത്തിരിക്കണം!!! പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹന്‍ലാല്‍, ഇനിയും ഒരു പകലും രാത്രിയും കാത്തിരിക്കണം!!!

    സ്ത്രീകളുടെ കാഴ്ചപാട്

    സ്ത്രീകളുടെ കാഴ്ചപാട്

    സിനിമയിലെ സ്ത്രീകളുിടെ ലൈംഗികമായ കാഴ്ചപ്പാട് എന്താണ്. എല്ലാ സ്ത്രീകളിലും ഞാന്‍ കണ്ടിട്ടുള്ളത് സ്ത്രീകളെ കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. എന്നാല്‍ ഒരു സിനിമയിലും ഒരു സ്ത്രീ അഗ്രഹിക്കുന്ന പുരുഷനെ എന്തെന്ന് കാണിച്ചിട്ടില്ല.

    ഞാന്‍ കണ്ടിട്ടില്ല

    ഞാന്‍ കണ്ടിട്ടില്ല

    സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്നൊക്കെ തിരിച്ചറിഞ്ഞത്. സ്ത്രീപുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീക്ക് പറയാനുള്ളത് എന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹര വീക്ഷണം ഞാന്‍ കണ്ടിട്ടില്ല. പ്രത്യേകിച്ചും മലയാള സിനിമയില്‍.

    കൗമാരികള്‍ക്ക് ആവശ്യം

    കൗമാരികള്‍ക്ക് ആവശ്യം

    കൗമാരക്കാരയ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. എനിക്ക് അതിന്റെ അനുഭവുമുണ്ട്. അത്തമൊരു തെറ്റായ ധാരണയാണ് എന്നെ ചൂഷണം ചെയ്യിപ്പിച്ച ഒരു ബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത്.

    എന്റെ അനുഭവം

    എന്റെ അനുഭവം

    അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം, നമ്മുടെ സിനിമകള്‍ എന്നെ പഠിപ്പിച്ചത് അതാണ്. സ്‌നേഹമുണ്ടെങ്കില്‍ അവളരെ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിക്കും തൊഴിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും എന്നാണ്.

    എന്റെ ഉത്തരവാദിത്വം

    എന്റെ ഉത്തരവാദിത്വം

    എന്റെ സിനിമകള്‍ കണ്ട് വളരുന്ന ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമകളില്‍ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തേണ്ടതാണ്.

    മാറ്റം വരണം

    മാറ്റം വരണം

    സാമൂഹ്യമായും സാമ്പത്തികമായും മാറ്റം സിനിമയില്‍ വരണം. അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയില്‍ ചിത്രീകരണം കൊണ്ടുവരാന്‍ ശ്രമിക്കണം. ആഖ്യാനം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം-പാര്‍വ്വതി പറഞ്ഞു

    കസബ

    കസബ

    സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ച മമ്മൂട്ടിയുടെ കസബയ്‌ക്കെതിരെയും പാര്‍വ്വതി തുറന്നടിച്ചു. ദൗര്‍ഭാഗ്യവശാല്‍ കസബ എന്ന ചിത്രം തനിക്ക് അടുത്തിടെയാണ് കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, താന്‍ ഏറെ ബഹുമാനിക്കുന്ന നടന്‍ സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്നത് തന്നെ അത്യധികം വേദനിപ്പിച്ചെന്ന് പാര്‍വ്വതി പറഞ്ഞു.

    English summary
    Parvathy about the vision of cinema towards women
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X