ഉയരെയുടെ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം പാര്‍വതി! എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍! കാണൂ

By Midhun Raj

Recommended Video

പാർവതിയും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്നു

ഉയരെയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് പാര്‍വതി. ആസിഡ് ആക്രണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയാണ് നടി നടത്തിയിരുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

പാര്‍വതിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും ഉയരെയിലെ പല്ലവി മാറിയിരുന്നു. ഉയരെയ്ക്ക് ശേഷമുളള പാര്‍വതിയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ടേക്ക് ഓഫ് ടീമിനൊപ്പമാണ് നടിയുടെ പുതിയ സിനിമ വരുന്നത്. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

ഉയരെയ്ക്കു ശേഷം പാര്‍വതി

ഉയരെയ്ക്കു ശേഷം പാര്‍വതി

ഉയരെയുടെ വലിയ വിജയത്തിന് ശേഷം ടേക്ക് ഓഫ് സംവിധായകന്റെ സിനിമയിലാണ് പാര്‍വതി അഭിനയിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ പാര്‍വതി അഭിനയിക്കുമെന്നാണ് അറിയുന്നത്. സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫഹദും പാര്‍വതിയും

ഫഹദും പാര്‍വതിയും

മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകവേഷത്തില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ഫഹദും പാര്‍വതിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും അണിയറക്കാരെ സംബന്ധിച്ച വിവരമായിരുന്നു സംവിധായകന്‍ അറിയിച്ചിരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിനു ശേഷമായിരുന്നു ചിത്രത്തില്‍ ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്യുക.

ടേക്ക് ഓഫിലായിരുന്നു

ടേക്ക് ഓഫിലായിരുന്നു

ഫഹദ് ഫാസിലും പാര്‍വതിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയായിരിക്കും പുതിയ ചിത്രം. ടേക്ക് ഓഫിനെ കൂടാതെ ഇതിനു മുന്‍പ് ബാംഗ്ലൂര്‍ ഡേയ്‌സിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ കോമ്പിനേഷന്‍ സീനുകള്‍ വളരെ കുറവായിരുന്നു. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലായിരുന്നു ഇരുവരും കൂടുതല്‍ രംഗങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നത്.

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നിരവധി

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നിരവധി

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നിരവധി നേടുകയും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു ടേക്ക് ഓഫ്. ഇറാഖില്‍ ആഭ്യന്തര യുദ്ധകാലത്ത് ഐസിസ് ബന്ദികളാക്കിയ ഇന്ത്യന്‍ നേഴ്‌സുമാരുടെ ജീവിതവും അതിജീവനവും പ്രമേയമാക്കിയായിരുന്നു ടേക്ക് ഓഫ് ഒരുക്കിയിരുന്നത്. എഡിറ്ററായി തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു ടേക്ക് ഓഫ്.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

അതേസമയം പുതിയ സിനിമയുടെ കഥയെഴുതുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായാണ് ഫഹദ് ഫാസില്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദിന്റെ ട്രാന്‍സിനു പുറമെ മമ്മൂട്ടിയുടെ ബിലാല്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം ആണ് പാര്‍വ്വതി അഭിനയിക്കുന്ന പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X