കയ്യിലൊരു പുസ്തകവുമായി വോട്ടിങ് ബൂത്തിലേയ്ക്ക് പാർവതി!! താരം വോട്ട് ചെയ്തത് ഇങ്ങനെ....
ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ താരങ്ങളും പോളിങ് ബൂത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. പതിവിലും വിപരീതമായ കാഴ്ചയാണിത്. താരങ്ങൾ മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് സമ്മതിദാനം രേഖപ്പെടുത്തിയത് താരരാജക്കന്മാരായ ലാലേട്ടനും മമ്മൂക്കയും അതി രാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.

രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കായിരുന്നു. നടി പാർവതി വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിൽ എത്തിയാണ് വോട്ട് ചെയ്തത്. അമ്മയോടൊപ്പമാണ് പാർവതി വോട്ട് ചെയ്യാൻ എത്തിയത്. മണിക്കൂറുകളോളം ക്യൂവിൽ നിന്നാണ് നടി വോട്ട് ചെയ്തത്.
ക്യൂവിൽ നിന്നുള്ള ബോറടി മാറ്റാൻ പാർവ്വതി പുസ്തകവും കരുതിയായിരുന്നു ബൂത്തിലെത്തിയത്. ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് തിരക്ക് മാറ്റി വച്ച് വോട്ട് ചെയ്യാൻ എത്തിയത്. ഇനി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും പാര്‍വ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടൻ ദിലീപും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.


Click it and Unblock the Notifications











