പാര്‍വ്വതി രണ്ടും കല്‍പ്പിച്ചിറങ്ങി! ഉയരെയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! ഇത്തവണ പുരസ്കാരം ഉറപ്പാണ്
കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കൂടെ എന്ന ചിത്രത്തിന് ശേഷം പാര്‍വതി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഉയരെ. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. ആകാംഷ നിറച്ച ഒരുപാട് കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഉയരെ വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ട്രെിയലര്‍ നല്‍കുന്ന സൂചനയും അതാണ്.
ബോബി, സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ശക്തമായ സ്ത്രീ കേന്ദ്രീകൃതമായൊരു കഥയാണ് സിനിമയ്ക്ക് ആസ്പദം. ആസിഡ് ആക്രമണത്തിന് ഇരയായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ പറയുന്നത്. പല്ലവി എന്ന കഥാപാത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്.

പാര്‍വ്വതി നായികയാവുമ്പോള്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉയരെ നിര്‍മ്മിക്കുന്നത്. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കളാണ് ഇവര്‍. പാര്‍വ്വതി അരങ്ങേറ്റം നടത്തിയ നോട്ട് ബുക്ക് ആയിരുന്നു പിവി ഗംഗാധരന്‍ നിര്‍മ്മിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം.
പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം തന്നെ ഉയരെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം.


Click it and Unblock the Notifications