twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷം മുടിവെട്ടി ഞെട്ടിച്ച പെണ്‍ പുലികള്‍

    By Aswathi
    |

    മുടിവെട്ടി നോക്കൂ നിങ്ങള്‍ക്ക് സ്വാതന്ത്രം ലഭിയ്ക്കുമെന്ന് പാര്‍വ്വതി പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തില്‍ മുടി വെട്ടി ഒരു പതിയ ഗെറ്റപ്പില്‍ പാര്‍വ്വതിയെത്തിയപ്പോള്‍ കാണാനും സുന്ദരിയായിരുന്നു. ആദ്യമൊക്കെ അപര്‍ണ ഗോപിനാഥാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് ആ സ്റ്റൈല്‍ പാര്‍വ്വതിയ്ക്ക് സ്വന്തമായി.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    പാര്‍വ്വതിയുടെ മുടി വെട്ടിയ സ്റ്റൈല്‍ പിന്നെ കേരളത്തിലെ യുവതികള്‍ ഏറ്റെടുത്തിരുന്നു. എന്തിന് റിമ കല്ലിങ്കല്‍ പോലും മുടിവെട്ടുന്ന കാര്യത്തില്‍ പാര്‍വ്വതിയോട് അഭിപ്രായം ചോദിച്ചെന്ന് അറിഞ്ഞു. എന്തായാലും ബാംഗ്ലൂര്‍ ഡെയ്‌സ് ഹിറ്റായതു പോലെ തന്നെ പാര്‍വ്വതിയുടെ പുതിയ ഹെയര്‍ സ്റ്റൈലും ഹിറ്റായി.

    parvathy-anushka

    അതുപോലെ ഇപ്പോള്‍ മുടിവെട്ട് വന്ന് ഞെട്ടിച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മയും. ആമീര്‍ ഖാന്‍ നായകനായ പികെ തകര്‍ത്തോടുമ്പോള്‍ യുവതികളുടെ കണ്ണ് പോയത് അനുഷ്‌ക ശര്‍മ്മയുടെ തലയിലേക്കാണ്. അനുഷ്‌കയും ബോയിക്കട്ട് സ്‌റ്റൈലില്‍ സുന്ദരി തന്നെ.

    ബോയിക്കട്ടാണെങ്കിലും രണ്ട് പേരും പരിചയെപ്പടുത്തുന്നത് രണ്ട് തരം സ്റ്റൈലാണ്. പാര്‍വ്വതിയുടേത് ചുരുണ്ടു കിടക്കുന്ന മുടിയാണ്. മുന്നില്‍ അല്പം അധികം മുടിയുണ്ട്. അനുഷ്‌കയുടേതാണെങ്കില്‍ സ്‌ട്രൈറ്റ് ചെയ്ത സ്റ്റൈലാണ്. ആണ്‍കുട്ടികള്‍ മാത്രമല്ലല്ലോ, പുതിയ സിനിമാ സ്റ്റൈല്‍ അനുകരിക്കുന്ന പെണ്‍കുട്ടികളുമുണ്ട്. പാര്‍വ്വതി പറഞ്ഞ പോലെ ചിലപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയാലോ..

    English summary
    Parvathy and Anushka Sharma introduced new hairstyle and blast the film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X