പരസ്പരം പുകഴ്ത്തി റിമയും പാര്‍വ്വതിയും
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ പരിചിതയാണെങ്കിലും പാര്‍വ്വതി മേനോന്‍ എന്ന കലാകാരിയെ മലയാളികള്‍ തിരിച്ചറിഞ്ഞത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ്.
മരിയാനില്‍ തകര്‍ത്താടിയപ്പോഴാണ് പാര്‍വ്വതിയില്‍ ഇത്രയും കഴിവുകളുണ്ടെന്ന് അഞ്ജലിയടക്കം പലരും തിരിച്ചറിഞ്ഞതെന്നും കേള്‍ക്കുന്നു. എന്തയാലും ഒറ്റയടിക്ക് പാര്‍വ്വതി എത്തേണ്ട ഉയരങ്ങളത്രെയും കീഴടക്കി.

ഇപ്പോള്‍ മറ്റൊരു താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പാര്‍വ്വതി. മറ്റാര്‍ക്കുമല്ല റിമ കല്ലിങ്കലിന്. റിമ കല്ലിങ്കല്‍ തുടങ്ങാനിരിക്കുന്ന മാമാങ്കം എന്ന നൃത്ത വിദ്യാലയത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് പാര്‍വ്വതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
റിമ തുടങ്ങാനിരിക്കുന്ന ഡാന്‍സ് ക്ലാസിന് എല്ലാവിധ ആശംസകളും നേരുന്നു. റിമയെ ഓര്‍ക്കുമ്പോള്‍ ഒരു കലാകാരി എന്ന നിലയ്ക്ക് അഭിമാനം തോന്നുന്നു. കലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ റിമ. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന നല്ല അവസരമായിരിക്കും ഇതെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ പോസ്റ്റി.
പാര്‍വ്വതിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പേജിലുമുണ്ട്. നല്ല കഴിവുള്ള ഒരു കലാകാരിയെ ഞാന്‍ നേരില്‍ കണ്ടപ്പോള്‍ എന്നാണ് റിമ ആ പോസ്റ്റിന് കൊടുത്ത ക്യാപ്ഷന്‍. വാല്‍കഷ്ണം ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നാണല്ലോ.


Click it and Unblock the Notifications