അമ്മയുടെ സ്വന്തം 'കണ്ണമ്മ', കാളിദാസിനൊപ്പമുളള മനോഹര ചിത്രവുമായി പാര്‍വതി, മകന് ജന്മദിനാശംസ നേര്‍ന്ന്‌ നടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബ പശ്ചാത്തലത്തിലുളള സിനിമകളിലൂടെയാണ് ജയറാം എല്ലാവരുടെയും ഇഷ്ടതാരമായത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്. ജയറാമിനൊപ്പം ഭാര്യ പാര്‍വതിയും ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി പാര്‍വതി അഭിനയിച്ചു.

ജയറാമിനും പാര്‍വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമും സിനിമയില്‍ സജീവമായി. ബാലതാരമായി തുടക്കം കുറിച്ച താരപുത്രന്‍ എന്റെ വീട് അപ്പൂന്റേം സിനിമയിലൂടെ മികച്ച ബാലനടനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനടനായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ കാളിദാസ് എത്തി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുളള താരപുത്രന്റെ അരങ്ങേറ്റം.

സിനിമ നടന്റെ പ്രകടനം കൊണ്ടും

സിനിമ നടന്റെ പ്രകടനം കൊണ്ടും പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ടു. പൂമരത്തിന് പിന്നാലെ തുടര്‍ച്ചയായി സിനിമകള്‍ ഇറങ്ങിയെങ്കിലും വലിയ വിജയ ചിത്രങ്ങളൊന്നും നടന് ലഭിച്ചില്ല. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രം പുത്തം പുതു കാലൈയിലൂടെയാണ് മികച്ച പ്രകടനവുമായി നടന്‍ തിരിച്ചുവരവ് നടത്തിയത്.

കാളിക്കൊപ്പം ജയറാമും

കാളിക്കൊപ്പം ജയറാമും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അതേസമയം കാളിദാസിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍വതിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. കണ്ണനൊപ്പമുളള ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് മകന് 27ാം ജന്മദിനാശംസകളുമായി നടി എത്തിയത്. ഇന്ന് ഒരു വയസ് കൂടുന്ന എന്റെ കുഞ്ഞിന്. ഹാപ്പി ബെര്‍ത്ത്‌ഡേ കണ്ണമ്മ, ലവ് യൂ എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്.

അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന

അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസിന്റെ കുഞ്ഞുനാളിലെ ഒരു ചിത്രമായിരുന്നു അശ്വതി ജയറാം എന്ന പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. പാര്‍വതിക്ക് പിന്നാലെ സഹോദരന് ജന്മദിനാശംസകള്‍ നേര്‍ന്ന് മാളവികയും എത്തി. അന്നേ മുറുകെ പിടിക്കുന്നവനാണ് നീ എന്ന് കുറിച്ചുകൊണ്ടാണ് കണ്ണന് ചക്കി പിറന്നാളാശംസ നേര്‍ന്നിരിക്കുന്നത്. കാളിദാസിനൊപ്പമുളള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവികയുടെ പോസ്റ്റ് വന്നത്.

Recommended Video

പാവ കഥൈകള്‍ ട്രെയിലറില്‍ ഞെട്ടിച്ച് കാളിദാസ് ജയറാം | FIlmiBeat Malayalam
ക്യാംപ് ഫയറിന് സമീപത്ത്

ക്യാംപ് ഫയറിന് സമീപത്ത് കണ്ണന്റെ കൈയ്യില്‍ ചാഞ്ഞിരിക്കുന്ന ഒരു ചിത്രവും കുട്ടിക്കാലത്ത് ഒരുമിച്ച് കുതിരപ്പുറത്ത് ഇരിക്കുന്ന ചിത്രവുമായിട്ടാണ് മാളവിക എത്തിയത്. ഒപ്പം കണ്ണന് പിറന്നാള്‍ ആശംസ നേര്‍ന്ന് ജയറാമും സോഷ്യല്‍ മീഡിയയില്‍ എത്തി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയായിരുന്നു ജയറാമിന്റെയും ആശംസാ കുറിപ്പ് വന്നത്. അടുത്തിടെയാണ് ജയറാം ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ ഔദ്യോഗിക പേജ് ആരംഭിച്ചത്.

അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ ബാക്ക് പാക്കേഴ്‌സാണ് കാളിദാസിന്റെ പുതിയ ചിത്രം. കൂടാതെ തമിഴില്‍ ഒരു പക്ക കഥൈ, പാവ കഥൈകള്‍ തുടങ്ങിയ സിനിമകളും നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹാപ്പി സര്‍ദാറാണ് കാളിദാസ് ജയറാമിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X