സഹനടി വേഷത്തോട് അകല്‍ച്ചയില്ല: പാര്‍വ്വതി മേനോന്‍
മലയാളി പ്രേക്ഷകരുടെ മനസുകളില്‍ നിന്നും മറിവിയിലേയ്ക്ക് വീണുപോകാനിരുന്ന പാര്‍വ്വതി മേനോന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ അതിശയിപ്പിച്ചുകൊണ്ടുള്ള തിരിച്ചുവരവാണ് നടത്തിയത്. വമ്പന്‍ മേക്കോവറുമായി വന്ന താരത്തിന്റെ കഥാപാത്രത്തിന് ലഭിയ്ക്കുന്ന പ്രശംസകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിച്ചത് പണ്ട് നോട്ബുക്കിലൂടെ വന്ന അതേ പാര്‍വ്വതി തന്നെയാണോയെന്ന് പലര്‍ക്കും ഇപ്പോഴും സംശയമാണ്.
എന്തായാലും മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്ന താരം വീണ്ടും ചില ചിത്രങ്ങളിലൂടെ എത്തുന്നുണ്ട്. പൃഥ്വിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍ ആണ് പാര്‍വ്വതിയുടെ പുത്തന്‍ചിത്രം.

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം എവിടെയും പാര്‍വ്വതിയുമായുള്ള അഭിമുഖങ്ങളാണ്. പുതിയൊരു അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞിരിക്കുന്നത് നായികയായി മാത്രമേ അഭിനയിക്കൂയെന്ന് തനിയ്‌ക്കൊരു പിടിവാശിയും ഇല്ലെന്നാണ്.
സഹനായികാവേഷങ്ങള്‍ ചെയ്യുന്നതില്‍ എനിയ്ക്ക് മടിയില്ല. പക്ഷേ അത്തരം കഥാപാത്രങ്ങള്‍ക്ക് അഭിനയസാധ്യതയും പ്രാധാന്യവും വേണമെന്ന് മാത്രം. വളരെ ആലോചിച്ചുമാത്രമാണ് ഞാന്‍ ഓരോ വേഷങ്ങളും ഏറ്റെടുക്കുന്നത്. വെറുതേ കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എനിയ്ക്ക് താല്‍പര്യമില്ല- പാര്‍വ്വതി പറയുന്നു.


Click it and Unblock the Notifications