സ്വപ്നം കണ്ടത് സത്യമായി! സിനിമയെ വെല്ലും...നടി പാർവതിയുടെ വിവാഹനിശ്ചയ വീഡിയോ പുറത്ത്
നടി പാർവതി നമ്പ്യാരുടെ വിവാഹ നിശ്ചയ വീഡിയോ ടീസർ പുറത്ത്. പൈലറ്റ് ആയ വിനീത് മേനോനാണ് വരൻ. പാർവതി തന്നെയാണ് വീഡിയോ ടീസർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബർ 1 ആയിരുന്നു ഇരുവരുടേയു വിവാഹ നിശ്ചയം നടന്നത്. സിനിമയെ വെല്ലുന്ന മനോഹരമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് വെഡ്ഡിങ്ങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പാർവതി വെള്ളിത്തിരയിൽ ചുവട് വയക്കുന്നത്. പിന്നീട് രഞ്ജിത് സംവിധാനം ചെയ്ത ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തിയ ലീല എന്ന ചിത്രമാണ് പാർവതിയെ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാക്കിയത്. പിന്നീട് പുത്തൻ പണത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ജയറാം ചിത്രമായ പട്ടാഭിരാമനിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
പാർവതി തന്നെയായിരുന്നു വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. എന്റെ വിവാഹനിശ്ചയം. എല്ലാവരുടെയും പ്രാര്‍ഥന വേണം' ഫേസ്ല ബുക്ക് ലൈവിൽ എത്തി താരം പറഞ്ഞു.അഭിനയത്രി എന്നതിലുപരി നർത്തകിയും സ്പോർട്സ് താരമാണ് പാർവതി. അണ്ടർ 19 കേരളാ ബാഡ്മിന്റൺ ടീമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ പ്ലെയറാണ് പാർവതി.


Click it and Unblock the Notifications











