Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഗര്‍ഭിണിയാണെന്നോ? പ്രഗ്നന്‍സി ഫലം പങ്കുവെച്ച് നടി പാര്‍വതി, ഷെയര്‍ ചെയ്ത് നടിമാരും! പുതിയ സിനിമ?
നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതില്‍ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാര്‍വതി ഗര്‍ഭിണിയാണോ എന്ന ചോദ്യവുമുയര്‍ന്നു.
പാര്‍വതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചത്, വിവാഹം കഴിഞ്ഞായിരുന്നോ, സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകര്‍. ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്.
ഗര്‍ഭിണിയാണോന്ന് അറിയാനായി പരിശോധന നടത്തുന്ന പ്രഗ്നന്‍സി കിറ്റാണ് പാര്‍വതി പങ്കുവെച്ചത്. 'സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു', എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഗായിക സയനോര, നടിമാരായ പത്മപ്രിയ, നിത്യ മേനോന്, അര്‍ച്ചന പത്മിനി, തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെയാണ് ആരാധകര്‍ക്കിടയിലും സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഹഹഹ, എടീ, എന്നാണ് നടി റിമ കല്ലിങ്കല്‍ പാര്‍വതിയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ഇന്ത്യന്‍, അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ ലിസ മിശ്ര ഞാനൊരു ആന്റിയാവാന്‍ പോവുകയാണോന്ന് ചോദിക്കുന്നു. എന്റെ ദൈവമേ എനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ആശംസകള്‍ എന്നാണ് ബോളിവുഡ് നടി സ്വാര ഭാസ്കര്‍ കമന്റിട്ടത്.
അങ്ങനെ നടി ജൂവല്‍ മേരി മുതല്‍ സ്വാര ഭാസ്കര്‍ വരെയുള്ള സെലിബ്രിറ്റികള്‍ പാര്‍വതിയുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് എത്തിയിരുന്നു. എല്ലാവരും കാര്യം അറിയാതെ ആശംസ അറിയിച്ചതാണെങ്കിലും സത്യം അങ്ങനെയല്ല. ഏതോ സിനിമയുടെ പ്രൊമോഷനായിരിക്കുമെന്നും പ്രചരണം വന്നു. ഇത്രയധികം നടിമാര്‍ ഇതേ കാര്യം പോസ്റ്റ് ചെയ്തത് സിനിമയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന ഊഹാപോഹം ഏകദേശം സത്യമാണെന്നാണ് അറിയുന്നത്.
ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് ചിലര്‍ കമന്റിലൂടെ പറഞ്ഞ് തുടങ്ങിയതോടെയാണ് കമന്റിട്ടവരും ചമ്മി തുടങ്ങിയത്. ഞാന്‍ ക്യാപ്ഷന്‍ മാത്രമേ വായിച്ചുള്ളു എന്നാണ് നടി സ്വാര ആരാധകന് മറുപടിയായി പറഞ്ഞത്. എന്തായാലും വണ്ടര്‍ വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രൊമോഷനാണെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്. വൈകാതെ പാര്‍വതിയടക്കമുള്ളവര്‍ ഇതില്‍ വിശദീകരണം നല്‍കുമെന്നാണ് വിചരിക്കുന്നത്.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?