പാർവതിയുടെ കവിളിൽ ഉമ്മ കൊടുത്ത് റോണിക്!! പ്രണയ ദിനത്തിൽ കാമുകനുമായുളള ചിത്രം പങ്കുവെച്ച് താരം...
പ്രണയദിനത്തിൽ കാമുകനുമായുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം
ലോക സൗന്ദര്യ മത്സര വേദികളിലും റാമ്പുകളിലും തിളങ്ങി നിന്ന മലയാളികളുടെ അഭിമാനമായി മാറിയ പെൺകുട്ടിയാണ് പാർവതി ഓമനക്കുട്ടൻ. 2008 ൽ മിസ് ഇന്ത്യൻ മത്സര വേദികളിൽ കിരീടം ചൂടിയ പാർവതി അതേ വർഷം തന്നെ മിസ് വേൾഡ് റണ്ണറപ്പായിരുന്നു. മോഡലിങ് മാത്രമല്ല സിനിമയിലും തിളങ്ങാൻ പാർവതിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളാണ് പാർവതി സിനിമയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പ്രണയദിനത്തിൽ കാമുകനുമായുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. റോണക് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേര്. എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു- പാര്‍വതി ചിത്രത്തിനോടൊപ്പം കുറിച്ചു.
പാർവതിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. താരത്തിന് ആശംസ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ റോണകും പാർവതിയുമായുള്ള ചിത്രങ്ങളൊക്കെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











