പാര്‍വതി ഓമനക്കുട്ടനിനിയും ഭാഗ്യം തെളിഞ്ഞില്ല?
മുന്‍ മിസ് ഇന്ത്യയും ലോകസുന്ദരി റണ്ണറപ്പുമെല്ലാമാണെങ്കിലും പാര്‍വതി ഓമനക്കുട്ടന് ഇതുവരെ സിനിമയില്‍ ഭാഗ്യം തെളിഞ്ഞില്ല. ഹിന്ദിയിലും തമിഴിലും ഭാഗ്യപരീക്ഷണം നടത്തിയിട്ടും ഒന്നിലും പച്ചപിടിക്കാതെ വന്നപ്പോള്‍ ഒടുവില്‍ മാതൃഭാഷയില്‍ ഏറ്റെടുത്ത ചിത്രത്തിനും തിരിച്ചടിയേറ്റതോടെ ഭാഗ്യമില്ലാത്ത സുന്ദരിയെന്ന ദുഷ് പേര് മാത്രം ബാക്കി.
2008ല്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സുന്ദരി ആദ്യം അഭിനയിച്ചത് വിശാല്‍ ആര്യന്‍ സിങ് സംവിധാനം ചെയ്ത യുണൈയ്റ്റഡ് സിക്‌സറെന്ന ബോളിവുഡ് ചിത്രത്തിലായിരുന്നു. തുടക്കം തന്നെ പാളി. പിന്നീട് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തമിഴിന്റെ തല, അജിത്തിനൊപ്പം സ്വപ്‌നതുല്ല്യമായ ഒരു തുടക്കം ലഭിച്ചെങ്കിലും അതിന്റെയും ഫലം പരാജയം തന്നെയായിരുന്നു. ബില്ല2 എന്ന ഈ ചിത്രത്തില്‍ തരക്കേടില്ലാത്ത ടൂ പീസിലെല്ലാം വന്നെങ്കിലും ഭാഗ്യമില്ലാതെ പോയി.

ഒടുവില്‍ മാതൃഭാഷയില്‍ തന്നെ എത്തി. മേജര്‍ രവിയുടെ മാടന്‍ കൊല്ലിയില്‍ ഇരട്ടവേഷത്തിലഭിയിക്കാന്‍ പാര്‍വതിക്ക് അവസരം കിട്ടി. ഒരു യക്ഷിയുടെയും പൊലീസിന്റെയും വേഷത്തിന്‍ ഒന്നിച്ചഭിനയിക്കാന്‍ കഴിയുന്നത് തനിക്ക് വലിയ ബ്രേക്കാവുമെന്നും വിശ്വസിച്ചു. പറഞ്ഞിട്ടെന്താ. ഭാഗ്യം അവിടെയും തുണച്ചില്ല. ശേഷം ഉമാ മഹേശ്വരിയുമായി മറ്റൊരു ചിത്രത്തിന് കരാറൊപ്പിട്ടെങ്കിലും ഇപ്പോള്‍ അതിനെ കുറിച്ചൊന്നും പറഞ്ഞ് കേള്‍ക്കുന്നില്ല.
ഒത്തിരി തടസ്സങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം കിട്ടിയ ചിത്രമായിരുന്നു ബൈജു ജോണ്‍സണിന്റെ കെക്യു. ഇന്നാലിതാ അതിനും ദൗര്‍ഭാഗ്യം വില്ലനായി. ചിത്രം ഹിറ്റാവാത്തത് പാര്‍വതിയുടെ ഭാഗ്യദോഷമാണോ?


Click it and Unblock the Notifications











