പാര്‍വ്വതി ഓമനക്കുട്ടന്‍റെ പിസ റിലീസിനൊരുങ്ങുന്നു
മുംബൈ: പാര്‍വ്വതി ഒമനക്കുട്ടന്‍ ഇനി ഭാഗ്യം പരീക്ഷിയ്ക്കുന്നത് പിസയിലാണ്. പിസ കഴിച്ചല്ല ഭാഗ്യ പരീക്ഷണം. അഭിനയിച്ചാണ്. പാര്‍വതി നായികയാവുന്ന പിസ എന്ന ബോളിവുഡ് ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ പിസയുടെ റീമേക്കാണ് ഹിന്ദിയില്‍ അതേ പേരില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന്(മാര്‍ച്ച് 5) പുറത്തിറങ്ങി.
പാര്‍വ്വതി അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പിസ. മുന്‍പഭിനയിച്ച ചിത്രങ്ങളില്‍ റാംപിലെ പോലെ തിളങ്ങാന്‍ പാര്‍വ്വതിയ്ക്കായില്ല. ഒരു തരത്തില്‍ ഭാഗ്യം തുണച്ചില്ലെന്ന് പറയുന്നതാവും ശശി.

തമിഴ് പിസയില്‍ വിജയ് സേതുപതി, രമ്യ നമ്പീശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിയില്‍ പാര്‍വ്വതിയും അക്ഷയ് ഒബ്‌റോയിയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
പിസ ബോയും അയാളുടെ ലിവ് ഇന്‍ പാട്ണറായ യുവതിടേയും കഥായണ് ചിത്രം പറയുന്നത്. എഴുത്തുകാരിയായ പെണ്‍കുട്ടി തന്റെ ഹൊറര്‍ നോവല്‍ എഴുതുന്നതിനായി ഒരിടം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications











