പാര്‍വ്വതി ഓമനക്കുട്ടന്റെ ലിപ് ലോക്കുമായി പിസ
2008ല്‍മിസ് ഇന്ത്യയായിതിരഞ്ഞെടുക്കപ്പെടുകയും അതേവര്‍ഷത്തെ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പാവുകയും ചെയ്ത പാര്‍വ്വതി ഓമനക്കുട്ടനോട് സിനിമ ഇതുവരെ കരുണ കാണിച്ചിട്ടില്ല. ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കാന്‍ പാര്‍വ്വതി പലശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല.
2011 മുതലിങ്ങോട്ട് വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയില്‍ പാര്‍വ്വതി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും തമിഴിലും അരങ്ങേറ്റം നടത്തിയെങ്കിലും ഒരിടത്തും പാര്‍വ്വതിയ്ക്ക് വിജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ പാര്‍വ്വതി നായികയായി എത്തിയ കെക്യൂ എന്ന ചിത്രം ഗംഭീര പരാജയമായിരുന്നു.

ഇപ്പോഴിതാ ഹിന്ദിയില്‍ വീണ്ടുമൊരു ശ്രമം നടത്തുകയാണ് താരം. തമിഴകത്ത് വലിയ വിജയം നേടിയ പിസ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ പാര്‍വ്വതിയാണ് നായികയാവുന്നത്. അക്ഷയ് ഒബ്‌റോയ് നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നുകഴിഞ്ഞു. പാര്‍വ്വതി ഓമനക്കുട്ടന്റെ ഗ്ലാമര്‍പ്രകടനം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. പാര്‍വ്വതിയും അക്ഷയും ചേര്‍ന്നുള്ള നല്ലൊരു ലിപ് ലോക് ചുംബനവും ട്രെയിലറിലുണ്ട്.
പാര്‍വ്വതിയുടെ രണ്ടാമത്തെ ഹിന്ദിച്ചിത്രമാണിത്. യുനൈറ്റഡ് സിക്‌സ് എന്ന ചിത്രത്തിലായിരുന്നു പാര്‍വ്വതി ആദ്യം അഭിനയിച്ചത്. അക്ഷയ് അക്കിനേനിയാണ് പിസ ഹിന്ദിയില്‍ ഒരുക്കുന്നത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സും ബിജോയ് നമ്പ്യാരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രഡിയിലാണ് ചിത്രം റിലീസ് ചെയ്യുക.

<center><iframe width="100%" height="450" src="//www.youtube.com/embed/FGYXzAHjnUo" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











