twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിനിടെ പാര്‍വതിയ്ക്കുണ്ടായ വിചിത്രാനുഭവം

    By Meera Balan
    |

    പാര്‍വതി ഓമനക്കുട്ടനെ വലിയൊരു അപകടത്തില്‍ നിന്ന് ഒരു 'ആത്മാവ്' രക്ഷിച്ചു. എന്താ വിശ്വാസം വരുന്നില്ലല്ലേ. പാര്‍വതി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പിസ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിനിടയിലാണ് പാര്‍വതിയ്ക്ക് വ്യത്യസ്തമായ അനുഭവം ഉണ്ടായത്.

    അടുത്തിടെ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തനിയ്ക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെപ്പറ്റി പറഞ്ഞത്. ഷൂട്ടിംഗിനിടെ ഒരു പിസ പാര്‍ലറില്‍ നില്‍ക്കുകയായിരുന്നു പാര്‍വതി.

    Parvathy Omanakuttan

    നില്‍ക്കുന്നതിനിടെയില്‍ തന്നെ പിന്നില്‍ നിന്നാരോ പാര്‍വതി എന്ന് വിളിയ്ക്കുന്നതായി അവര്‍ക്ക് തോന്നി. ഉടന്‍ പാര്‍വതി രണ്ടടി പിന്നിലേയ്ക്ക് നീങ്ങി ആരാണ് തന്നെ വിളിച്ചതെന്ന് തിരഞ്ഞു. എന്നാല്‍ പാര്‍വതി ആദ്യം നിന്ന സ്ഥലത്ത് അപ്പോഴേയ്ക്കും ഒരു ലൈറ്റ് വീണു. പാര്‍വതിയുടെ ശരീരത്തിലേയ്ക്ക് പതിയ്‌ക്കേണ്ട ലൈറ്റ് ആണ് അവര്‍ പിന്നിലേയ്ക്ക് മാറിയത് കൊണ്ട് മാത്രം നിലത്ത് വീണ് ചിന്നിച്ചിതറിയത്.

    എന്നാല്‍ അപകടത്തില്‍ നിന്നും തന്നെ രക്ഷിയ്ക്കാന്‍ പാര്‍വതി എന്ന് വിളിച്ചതാരാണെന്ന് താരത്തിന് കണ്ടെത്താനായില്ല. ഒരു പക്ഷേ തന്റെ തന്നെ തോന്നലാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കതിലും. എന്തായാലും പാര്‍വതി രക്ഷപ്പെട്ടന്ന് സാരം.

    English summary
    Parvathy Omanakuttan’s supernatural experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X