പാര്‍വ്വതി ഓമനക്കുട്ടനെ രക്ഷിച്ചത് ഭൂതമോ പ്രേതമോ?
ഭൂതപ്രേതങ്ങളിലും പിശാചുക്കളിലുമൊന്നും വിശ്വാസമില്ലാത്തവരും വിശ്വാസമുള്ളവരും ഏറെയുണ്ട്. വിശ്വാസമില്ലാത്തവര്‍ പലരും ശാസ്ത്രത്തെയും മറ്റും കൂട്ടുപിടിച്ചാണ് ഇത്തരം സൂപ്പര്‍നാച്ചുറല്‍ കാര്യങ്ങളൊന്നും ഇല്ലെന്ന് പറയുന്നത്. എന്നാല്‍ വിശ്വാസമുള്ളവരാകട്ടെ അവരുടെ യുക്തികള്‍ പറഞ്ഞ് ഉണ്ടെന്ന് വാദിയ്ക്കുന്നു. ഇപ്പോഴിതാ നടിയും മോഡലുമായ പാര്‍വ്വതി ഓമനക്കുട്ടന് ഭൂതപ്രേതപിശാചുക്കളുമായി ബന്ധപ്പെട്ടൊരു അനുഭവമുണ്ടായിരിക്കുകയാണ്.
പിസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണത്രേ പാര്‍വ്വതിയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്. സെറ്റിലുണ്ടായ വലിയൊരു അപകടത്തില്‍ നിന്നും തന്നെ ഒരു ആദൃശ്യ ശക്തി രക്ഷിച്ചുവെന്നാണ് പാര്‍വ്വതി പറയുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ താരവും സംവിധായകനും പിസ പാര്‍ലറിലെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നുവത്രേ. പെട്ടെന്ന് പുറകില്‍ നിന്നാരോ തന്റെ പേര് പേര് പതുക്കെ പറയുന്നതായി പാര്‍വ്വതി കേട്ടു. അതാരാണെന്ന് അറിയാന്‍ പാര്‍വ്വതി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പോയി നോക്കി. പെട്ടെന്ന് ചുവരില്‍ തൂക്കിയിരുന്ന വലിയൊരു അലങ്കാരവിളക്ക് പാര്‍വ്വതി നേരത്തേ ഇരുന്നിരുന്ന സ്ഥലത്തേയ്ക്ക് വീണത്രേ. ഇതുകണ്ട് താന്‍ വല്ലാതായിപ്പോയെന്ന് പാര്‍വ്വതി പറയുന്നു. തന്റെ പേര് ആരോ പറയുന്നത് പോലെ തോന്നുകയും എഴുന്നേറ്റ് പോയി നോക്കാന്‍ തോന്നുകയും ചെയ്തില്ലായിരുന്നുവെന്നും ആ വിളക്ക് തന്റെ ശരീരത്തിലായിരുന്നു വീഴുകയെന്ന് പാര്‍വ്വതി പറയുന്നു.
എന്തായാലും പിസ കോര്‍ണറില്‍ വച്ചുണ്ടായ അനുഭവത്തോടെ സ്വതേ വിശ്വാസിയായ പാര്‍വ്വതിയ്ക്ക് ഭൂതത്തിലും പ്രേതത്തിലുമെല്ലാം ഇപ്പോള്‍ വല്ലാത്ത വിശ്വാസമായിപ്പോയെന്നാണ് കേള്‍ക്കുന്നത്. പിസയാണെങ്കില്‍ ഒരു ഹൊറര്‍ ത്രില്ലറാണ്. തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റായ പിസ തന്നെയാണ് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്.


Click it and Unblock the Notifications











