നീ എമ്മാതിരി പൊളിയാ റിമാ! കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാര്‍വതി

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ എത്തിയ താരത്തിന് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായത്. സിനിമാ ത്തിരക്കുക്കള്‍ക്കിടെയിലും നൃത്തവേദികളിലും സജീവമാണ് താരം. റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത സുഹൃത്തായ പാര്‍വതിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ ശ്രദ്ധേയമായി മാറിയിരുന്നു.

rima kallingal-parvathy

റിമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കൂട്ടുകാരിയെക്കുറിച്ച് പാര്‍വതി എഴുതിയത്. "ജന്മദിനാശംസകള്‍ റിംബു. അതെ, ഞങ്ങള്‍ പരസ്പരം ഒരു പതിറ്റാണ്ടിലേറെയായി അറിയാം, പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഞങ്ങള്‍ക്ക് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവന്നില്ല.

നീയെനിക്കെന്തൊരു വെളിപാടായിരുന്നു, ഒരു അസാധ്യ വ്യക്തിയായി നീ വളര്‍ന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഞാന്‍ എന്റെ ഭാഗ്യമായി കരുതുന്നു. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, നീ എമ്മാതിരി പൊളിയാ, റിമ കല്ലിങ്കലിനെക്കുറിച്ച് പാര്‍വ്വതി കുറിച്ചു. അടുത്തിടെ ഇരുവരും നടത്തിയ അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാര്‍വതി തന്നെയായിരുന്നു റിമയ്‌ക്കൊപ്പമുളള അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

parvathy insta

Read more about: rima kallingal parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X