ഉയരെയുടെ ഒരു വര്‍ഷം! ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു: പാര്‍വതി

By Midhun Raj

നടി പാര്‍വ്വതിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറഞ്ഞത്. മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. പാര്‍വതിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ് ഉയരെ. പാര്‍വതിക്കൊപ്പം ആസിഫ് അവി, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

parvathy

തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഉയരെ റിലീസ് ചെയ്ത് ഒരു വര്‍ഷം ആയിരിക്കുകയാണ്. സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍വതിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

നമ്മുടെയെല്ലാം ഉളളിലെ പല്ലവിയുടെ മനശക്തിയെ സല്യൂട്ട് ചെയ്യാം. ഉയരെയുടെ ഒരു വര്‍ഷം. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം എടുത്ത ചിത്രവും ഉയരെയുടെ വിജയാഘോഷ ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു.

ബോബി സഞ്ജയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ മനു അശോകന്‍ ഉയരെ അണിയിച്ചൊരുക്കിയത്. സിനിമയില്‍ പല്ലവി എന്ന പൈലറ്റായിട്ടാണ് പാര്‍വതി എത്തിയത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഉയരെയ്ക്ക് പുറത്തും മികച്ച സ്വീകരണം ലഭിച്ചിരുന്നു. പാര്‍വ്വതിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.

സിദ്ധിഖ്, അനാര്‍ക്കലി മരക്കാര്‍, പ്രേംപ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനമാണ് ഉയരെയില്‍ കാണിച്ചിരുന്നത്. ആദ്യ ദിനത്തില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ഉയരെയിലെ ഗോവിന്ദ്. പ്രണയ ജോഡികളായി ഇരുവരും എത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

More from Filmibeat

Read more about: parvathy uyare
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X