For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി പാര്‍വതി കൃഷ്ണ അമ്മയായി; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി നടി

  |

  സീരിയല്‍ നടി പാര്‍വതിയുടെ ഗര്‍ഭകാല വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. നിറവയറില്‍ ഡാന്‍സ് കളിക്കുന്ന പാര്‍വതിയുടെ വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ താനും കുഞ്ഞും സന്തുഷ്ടരായി ഇരിക്കുകയാണെന്നും ഈ സമയത്തുള്ള വ്യായമം ശരീരത്തിന് നല്ലതാണെന്ന് വിമര്‍ശകരോട് നടി തന്നെ വ്യക്തമാക്കി.

  ഇപ്പോഴിതാ കാത്തിരുന്ന സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. നടി പാര്‍വതി കൃഷ്ണ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ആദ്യത്തെ കണ്മണിയെ വരവേറ്റ് താരകുടുംബവും ആഹ്ലാദത്തിലാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്നവര്‍ക്കായി പുത്തന്‍ വിശേഷങ്ങള്‍ തുടര്‍ന്നും വായിക്കാം.

  പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നടി പാര്‍വതി കൃഷ്ണയ്ക്കും ഭര്‍ത്താവ് ബാലഗോപാലിനും ഒരു ആണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിനൊപ്പം ആശംസകള്‍ അറിയിച്ച് കൊണ്ട് പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്ത ചിത്രത്തിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം പുറംലോകം അറിഞ്ഞത്. മകന്റെ ഫോട്ടോയുമായി വൈകാതെ താരദമ്പതിമാര്‍ എത്തുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഈ ലോക്ഡൗണ്‍ സമയത്തും ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കിയ നടിയാണ് പാര്‍വതി കൃഷ്ണ. ഒന്‍പതാം മാസത്തിലാണ് പാര്‍വതി ഗര്‍ഭിണിയാണെന്നുള്ള വിവരം പുറംലോകം അറിയുന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം ചില ഡാന്‍സ് വീഡിയോ കൂടി പകര്‍ത്തിയിരുന്നു. ഒരു തമിഴ് ഹിറ്റ് പാട്ടിനൊപ്പം നിറവയറ് താങ്ങി പിടിച്ചുള്ള ഡാന്‍സ് ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നു. ഈ സമയത്ത് ഇതൊക്കെ വേണോ എ്‌ന വിമര്‍ശനവുമായി വന്നവര്‍ക്ക് വീണ്ടും ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് പാര്‍വതി മറുപടി കൊടുക്കു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്ന ഈ വീഡിയോസാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

  കഴിഞ്ഞ ഒന്‍പത് മാസമായി ഒരു ജീവന്‍ എന്റെ വയറിനുള്ളില്‍ ചുമക്കുന്നുണ്ട്. അതിനെ അപകടപ്പെടുത്തുന്നവിധം റിസ്‌ക് എടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പ്രസവം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നൃത്തം ചെയ്യാമെന്ന് ഡോക്ടര്‍ പോലും നിര്‍ദ്ദേശിച്ചിരുന്നതായി പാര്‍വതി പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കുകയാണെങ്കില്‍ നൃത്തം ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും തെറ്റുണ്ടോന്ന് നടി വിമര്‍ശകരോടായി ചോദിക്കുന്നു.

  Pearly Maaney's latest photoshoot has gone viral across social media

  സന്തോഷവതി ആയിരിക്കുമ്പോള്‍ ഡാന്‍സ് കളിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നതും. എന്റെ കുഞ്ഞും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സിനിമകളില്‍ കണ്ട് വന്നിരുന്നത് പോലെ പ്രസവമെന്ന് പറയുന്നത് വളരെ വിഷമം പിടിച്ച സംഭവമാല്ലെന്ന് എന്നിലൂടെ ആളുകളെ ബോധവത്കരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ നിമിഷവും നമ്മള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന അത്ഭുതകരമായ നിമിഷങ്ങളില്‍ ഒന്നാണിത്. ഗര്‍ഭത്തിന്റെ ഓരോ നിമിഷവും താനും ആസ്വദിക്കുകയാണ്. അതിനിടെ ഓണ്‍ലൈനിലൂടെ വരുന്ന കമന്റുകളൊന്നും ഞാന്‍ കാര്യമാക്കാറില്ല. ഞാന്‍ ഗര്‍ഭിണിയാണ്.

  English summary
  Parvathy R Krishna Blessed With A Baby Boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X