twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    By Aswini
    |

    ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് തിരിച്ചു കിട്ടിയ പാര്‍വ്വതി സിനിമാ ഉപേക്ഷിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ സത്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

    ഞാന്‍ സിനിമ വിടുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും താന്‍ നല്‍കിയിട്ടില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി വ്യക്തമാക്കി.

    സത്യാവസ്ഥ അന്വേഷിക്കണം

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    മാധ്യമങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്നെ വിളിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷം നല്‍കാനുള്ള ഒരു കടമ കൂടി മാധ്യമങ്ങള്‍ക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് പാര്‍വ്വതി പറഞ്ഞു തുടങ്ങി.

    ഉത്തരവാദിത്വമില്ലാത്ത പത്രപ്രവര്‍ത്തനം

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    ഏതെങ്കിലും ഒരു വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത വന്നാലുടന്‍ പബ്ലിസിറ്റി കൂട്ടാനായി അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വാര്‍ത്ത നല്‍കുകയാണോ ചെയ്യേണ്ടത്? എന്തിനാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്നു മാത്രം മനസിലാകുന്നില്ല. ഇതൊരു ഉത്തരവാദിത്തമില്ലാത്ത പത്രപ്രവര്‍ത്തത്തിന്റെ ഭാഗമായി പോകുന്നില്ലേ?

    ഒരു സാധാരണ വ്യക്തി എന്ന നിലയില്‍

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    പേജ് വ്യൂസ് കൂട്ടാനായി എന്ത് വാര്‍ത്തയും കൊടുക്കുന്ന രീതിയോടു മാത്രമേ എനിക്കു വിയോജിപ്പുള്ളു. ഒരു സിനിമാനടി എന്ന നിലയില്‍ അല്ല, ഒരു സാധാരണ വ്യക്തിയായാണ് ഞാന്‍ പ്രതികരിക്കുന്നത്.

    യെല്ലോ ജേര്‍ണലിസത്തോട് പ്രതികരിക്കാറില്ല

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    ആദ്യം ഇങ്ങനെ വന്ന വാര്‍ത്തയെ ഞാന്‍ അവഗണിച്ചു വിട്ടെങ്കിലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടി വ്യാജവാര്‍ത്ത അതു പോലെ കോപ്പി ചെയ്യാന്‍ തുടങ്ങിയതിനാലാണ് പ്രതികരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. യെല്ലോ ജേര്‍ണലിസത്തോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ് ഞാന്‍.

    സങ്കടമുണ്ട്

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    ഇതൊക്കെ കാണുമ്പോള്‍ ശരിക്കും സങ്കടമാണ് വരുന്നത്. 2016 ആകുമ്പോള്‍ ഞാന്‍ സിനിമാരംഗത്തെത്തിയിട്ട് പത്തു വര്‍ഷം ആകും. ഇതുവരെയും ഒരു ഒച്ചപ്പാടോ ബഹളമോ ഉണ്ടാക്കാതെ സിനിമ ചെയ്യുക വീട്ടില്‍ പോകുക എന്ന രീതി പിന്തുടര്‍ന്നു വരുന്ന ഓരാളാണ് ഞാന്‍. അത്രയും ഗൗരവത്തോടെ സിനിമയെ സമീപിക്കുമ്പോള്‍ ഇത്രയും ലാഘവത്തോട വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.

    മറ്റുള്ളവരെ ജീവിതത്തെ ബാധിക്കുന്നുണ്ടോ എന്ന് നോക്കണം

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    ഇതുപോലെ പലരെയും പറ്റി വാര്‍ത്തകള്‍ വരുന്നുണ്ടാകാം. ഇതെല്ലാം കാണുന്ന 100 പേരില്‍ 10 പേരും ഇതു വിശ്വസിക്കുകയും ചെയ്യും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുന്‍പ് അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കാനുള്ള മര്യാദ പോലും ഈ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ കാണിക്കുന്നില്ല.

    ഞാന്‍ പറയും

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    എന്റെ കല സിനിമയാണ്. ആ കലയില്‍ നിന്ന് മാറുന്നുണ്ടെങ്കില്‍ അത് ഞാന്‍ വഴി തന്നെയായിരിക്കും പ്രേക്ഷകര്‍ അറിയുന്നത്. അല്ലാതെ മറ്റൊരു മീഡിയ വഴിയും അറിയേണ്ടി വരില്ല പാര്‍വതി പറയുന്നു. ഇത്ചിലപ്പോള്‍ ഒരു ചെറിയ കാര്യമായിരിക്കാം. പക്ഷേ ഇപ്പോള്‍ ഞാന്‍ പ്രതികരിക്കാതിരുന്നാല്‍ ഇനിയും ചിലപ്പോള്‍ ഇതുപോലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടാം.

    പത്രപ്രവര്‍ത്തനത്തെ ബഹുമാനിക്കുന്നു

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    പത്രപ്രവര്‍ത്തനം വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയായി തന്നെയാണ് ഞാന്‍ കാണുന്നതും. അതിനെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. ആ തലത്തില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ പറയട്ടെ ഇതുപോലെ ഒളിച്ചിരുന്ന് കാര്യങ്ങള്‍ അന്വേഷിക്കാതെ എഴുതിവിടുന്നതിനു മുന്‍പ് ആ വാര്‍ത്തയില്‍ എന്തെങ്കിലും സത്യാവസ്ഥ കൂടി ഉണ്ടോയെന്ന് അന്വേഷിക്കാമായിരുന്നു.

    ചാര്‍ലിയുടെ തിരക്കില്‍

    സിനിമ വിടുന്നു എന്ന് ഒരു മാധ്യമത്തോടും ഞാന്‍ പറഞ്ഞിട്ടില്ല: പാര്‍വ്വതി

    പുതിയ ചിത്രമായ ചാര്‍ളിയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ പാര്‍വതി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്

    English summary
    Parvathy, who won millions of hearts as Kanchanamala in the film Ennu Ninte Moideen, vehemently denied the reports that she was quitting films and vowed that she had never given any such reports to any media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X