ഫഹദിന്‍റെ നായികയാവാന്‍ പാര്‍വതിയില്ല! മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി! കാരണം ഇതോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പാര്‍വതി. അമ്പരപ്പിക്കുന്ന അഭിനയമികവുമായാണ് താരം എത്താറുള്ളത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് ഈ താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. കോളേജ് വിദ്യാര്‍ത്ഥിനിയുടെ റോളിലായിരുന്നു താരമെത്തിയത്. നോട്ട് ബുക്ക് വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന പ്രകടമായിരുന്നു താരത്തിന്റേത്.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രം ഇറങ്ങിയതോടെയാണ് ഈ താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ആര്‍ജെ സാറ എന്ന കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീടങ്ങോട്ട് പാര്‍വതിയുടെ സമയമായിരുന്നു. മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. നിരവധി സിനിമകളൊന്നും സ്വീകരിച്ചില്ലെങ്കിലും ഏറ്റെടുക്കുന്ന സിനിമകള്‍ മനോഹരമാക്കിയാണ് താരം മുന്നേറുന്നത്.

മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം അഭിനയിച്ചിരുന്നു. ആര്‍ജ്ജവത്തോടെഅഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് താരത്തെ മാറ്റിനിര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ പാര്‍വതി സിനിമയില്‍ തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അഭിപ്രായം വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് താരത്തിന് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിവുള്ളവരെ അങ്ങനെ മാറ്റിനിര്‍ത്തിയാല്‍ അതൊന്നും വിലപ്പോവില്ലെന്ന് പിന്നീട് താരം തന്നെ വ്യക്തമാക്കിക്കൊടുക്കുകയായിരുന്നു.

സമീപകാലത്തെ മികച്ച സിനിമകളായ ഉയരെയിലും വൈറസിലും ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താരമെന്നും ഫഹദിനൊപ്പമുള്ള സിനിമ വേണ്ടെന്ന് വെച്ചുവെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമയില്‍ നിന്നും ബ്രേക്കെടുക്കുന്നു

നായികയായി അരങ്ങേറിയതിന് പിന്നാലെ മികച്ച അവസരങ്ങളായിരുന്നു പാര്‍വതിയെ തേടിയെത്തിയത്. സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്‌കാരവുമൊക്കെ ഇതിനകം തന്നെ താരത്തെ തേടിയെത്തിയിരുന്നു. ചാര്‍ലിയിലേയും ടേക്ക് ഓഫിലേയും പ്രകടനങ്ങളായിരുന്നു താരത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് ഈ താരത്തിനുള്ളത്. സിനിമയില്‍ നിന്നും ബ്രേക്കെടുക്കാനുള്ള തീരുമാനത്തിലാണ് താരമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

താരങ്ങളില്‍ പലരും ഇത്തരത്തില്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. നേരത്തെയും പാര്‍വതി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബ്രേക്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണത്താലാണ് ഇപ്പോഴത്തെ ഇടവേളയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പുതിയ അവസരങ്ങളൊന്നും താരം സ്വീകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സിനിമയില്‍ നിന്നും ബ്രേക്കെടുക്കുന്നു

യുവതാരനിരയിലെ അഭിനേതാക്കളില്‍ മികച്ച താരജോഡികളായാണ് ഫഹദ് ഫാസിലിനേയും പാര്‍വതിയേയും വിശേഷിപ്പിക്കാറുള്ളത്. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദും പാര്‍വതിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.

ആഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും വൈകുമെന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തില്‍ നിന്നും പാര്‍വതി പിന്‍മാറിയെന്നും ഇടവേളയെടുക്കുന്നതിന്റെ ഭാഗമായാണ് പിന്‍മാറ്റമെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്.

സിനിമയില്‍ നിന്നും ബ്രേക്കെടുക്കുന്നു

യുവതാരനിരയിലെ അഭിനേതാക്കളില്‍ മികച്ച താരജോഡികളായാണ് ഫഹദ് ഫാസിലിനേയും പാര്‍വതിയേയും വിശേഷിപ്പിക്കാറുള്ളത്. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദും പാര്‍വതിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.

ആഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും വൈകുമെന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തില്‍ നിന്നും പാര്‍വതി പിന്‍മാറിയെന്നും ഇടവേളയെടുക്കുന്നതിന്റെ ഭാഗമായാണ് പിന്‍മാറ്റമെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്.

സിനിമയില്‍ നിന്നും ബ്രേക്കെടുക്കുന്നു

അഭിനേതാക്കളായി അരങ്ങേറിയ പല താരങ്ങളും സംവിധായകരും സംവിധായകയുമൊക്കെയായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഭാവിയില്‍ താനും സംവിധായികയായി എത്തിയേക്കുമെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളുമായെത്തുന്ന പാര്‍വതി സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ ആരാധകരും പ്രതീക്ഷയിലാണ്. റിമ കല്ലിങ്കലുമായി താന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും പാര്‍വതി പറഞ്ഞിരുന്നു.

അടുത്ത സുഹൃത്തായ ആസിഫ് അലിയെ നായകനാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പാര്‍വതി അന്ന് പറഞ്ഞിരുന്നു. ദര്‍ശന രജേന്ദ്രനും നിമിഷ സജയനുമായിരിക്കും നായികമാരായി എത്തുന്നതെന്നും താരം പറഞ്ഞിരുന്നു. സ്വന്തം സിനിമയുടെ കാര്യത്തിന് വേണ്ടിയാണോ ഇപ്പോഴത്തെ ഇടവേളയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇടവേളയെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X