»   » ജീവിതത്തില്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് നടി പാര്‍വ്വതി വെളിപ്പെടുത്തുന്നു

ജീവിതത്തില്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് നടി പാര്‍വ്വതി വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നവമാധ്യമങ്ങളുടെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയില്‍ നടി പാര്‍വ്വതിയും ഭാഗമായിരുന്നു. അതിന് ഒരു കാരണമുണ്ട്. ബാല പീഡനത്തിനും പൂവാല ശല്യത്തിനും ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കുമൊക്കെ താന്‍ ഇരയായിട്ടുണ്ട് എന്ന് പാര്‍വ്വതി പറയുന്നു.

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എംഎല്‍എ യുടെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പാര്‍വ്വതി ചെറുപ്പം മുതല്‍ താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. നോക്കാം

ഗൗരവമേറിയ ചിന്തകളും അനുഭവങ്ങളും പങ്കുവച്ച് പാര്‍വ്വതി

വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എംഎല്‍എ യുടെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. കൊച്ചി സെന്റ് തെരേസ കൊളേജില്‍ വച്ചു നടന്ന ചടങ്ങില്‍ പാര്‍വ്വതി ഗൗരവമേറിയ ചിന്തകളും അനുഭവങ്ങളും പങ്കുവച്ചു.

ജാഗ്രത എന്നാല്‍ സൂക്ഷിക്കുക എന്ന് മാത്രമല്ല അര്‍ത്ഥം

ജാഗ്രത എന്ന വാക്കിന് അര്‍ത്ഥം സൂക്ഷിക്കുക എന്നത് മാത്രമല്ല എന്ന് പാര്‍വ്വതി പറഞ്ഞു. അവബോധം ഉണ്ടാകുക എന്നത് കൂടെയാണ് ജാഗ്രതയുടെ അര്‍ത്ഥം.

വിദ്യാഭ്യാസം മാത്രം പോര എന്ന് പാര്‍വ്വതി

വേദിയില്‍ പ്രമുഖര്‍ സംസാരിക്കുമ്പോള്‍ പലരും ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടു. നോക്കൂ, വിദ്യാഭ്യാസം മാത്രം പോര. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുക എന്നത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസത്തെക്കാള്‍ വലുത് അവരില്‍ നിന്ന് നമുക്ക് കിട്ടും- പാര്‍വ്വതി പറഞ്ഞു

പലതരത്തിലുള്ള പീഡനങ്ങളിലൂടെയും ഞാന്‍ കടന്ന് പോയിട്ടുണ്ട്

ബാല പീഡനം ഞാന്‍ അനുഭവിച്ചിട്ടുണ്ട്, പൂവാല ശല്യവും, ഓണ്‍ലൈന്‍ പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നെ ഞാനല്ലാതാക്കുന്ന പലതരത്തിലുള്ള പീഡനങ്ങളിലൂടെയും ഞാന്‍ കടന്ന് പോയിട്ടുണ്ട്. ഇനിയും കടന്ന് പോകേണ്ടി വന്നേക്കാം- പാര്‍വ്വതി പറഞ്ഞു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Parvathy reveals her bad experiences in Life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam