രാച്ചിയമ്മയായി പുതിയ മേക്കോവറില്‍ പാര്‍വ്വതി! നായകനായി ആസിഫ് അലി

By Midhun Raj

ഉയരെ,വൈറസ് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ നടി പാര്‍വതിയുടെതായി ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് രാച്ചിയമ്മ. പ്രശസ്ത എഴുത്തുകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. പാര്‍വതിക്കൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Rachiyamma Movie

സിനിമയ്ക്ക് വേണ്ടി പുതിയ മേക്കോവറിലാണ് പാര്‍വതി എത്തുന്നത്. മുന്നറിയിപ്പ്, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ചിത്രമൊരുക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പീരുമേടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായി അറിയുന്നു.

നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജിയില്‍പ്പെട്ട സിനിമയാണ് രാച്ചിയമ്മ. ആഷിക്ക് അബു,രാജീവ് രവി. ജയ് കെ തുടങ്ങിയവരാണ് മറ്റ് സിനിമകളുമായി എത്തുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, സംയുക്ത മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read more about: parvathy asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X