'എന്നാലും എന്റെ അളിയാ എനിക്കീ പെണ്ണിനെ കാണുമ്പോളാ...'
'മരിയാനി'ലെ പനിമലരും 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ സറയുമാകുന്നതിന് മുമ്പേ പാര്‍വ്വതി ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷെ ഒന്ന് തെന്നിന്ത്യയില്‍ പോയിവരികയും സിനിമയെ കൂടുതല്‍ അടുത്തറിയുകയും ചെയ്തപ്പോഴാണ് പാര്‍വ്വതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചത്. ജീവിതത്തോട് തന്നെയുള്ള കാഴ്ചപ്പാടുകള്‍ മാറി. വളരെ ബോള്‍ഡായി സംസാരിക്കുന്ന വളരെ ചുരുങ്ങിയ നടിമാരിലൊരാളാണ് ഇപ്പോള്‍ പാര്‍വ്വതിയും.
'ഔട്ട ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമാ ലോകത്തെത്തിയത്. 'നോട്ട് ബുക്ക്' എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയുടെ കഴിവ് മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. അക്കരയിരിക്കുമ്പോള്‍ പച്ചയെന്ന് തോന്നുമല്ലോ.

പാര്‍വ്വതിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു 'വിനോദയാത്ര'. ദിലീപും മീര ജാസ്മിനും മുഖ്യവേഷത്തില്‍ അഭിനിച്ച ചിത്രത്തില്‍ മുകേഷിന്റെ പെങ്ങളായാണ് പാര്‍വ്വതി വേഷമിട്ടത്. പെങ്ങളെ പൊത്തി പൊത്തി വളര്‍ത്തുന്ന മുകേഷിന്റെ കഥാപാത്രത്തെയും സിനിമ കണ്ടവര്‍ മറന്നിരിക്കില്ല. ചിത്രത്തില്‍ ദിലീപ് പാര്‍വ്വതിയെ നോക്കി മുകേഷിനോട് പറയുന്ന ഒരു രംഗമുണ്ട്. 'എന്നാലും എന്റെ അളിയാ എനിക്കീ പെണ്ണിനെ കാണുമ്പോളാ...'
ദിലീപിന്റെ നാവ് ഫലിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. പാര്‍വ്വതിയെ കാണുമ്പോള്‍ ഇപ്പോള്‍ പ്രേക്ഷകരും ഒന്ന് പറഞ്ഞുപോകും..എന്നാലും എന്റെ പാര്‍വ്വചതീ എന്ന്. വിനോദ യാത്രയില്‍ നിന്ന് ബാംഗ്ലൂര്‍ ഡെയ്‌സിലേക്കുള്ള യാത്ര ദീര്‍ഘമായിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള ശ്രദ്ധയും സിനിമയോടുള്ള കാഴ്ചപ്പാടും തന്നെയാണ് പാര്‍വ്വതിയുടെ വിജയത്തിന് പിന്നിലെന്ന് പറയേണ്ടിവരും. അത് തന്നെയാണ് ശരി.


Click it and Unblock the Notifications











