ബോക്‌സോഫീസില്‍ കുതിച്ച് പാര്‍വ്വതിയുടെ ഉയരെ! രണ്ടാഴ്ചയിലെ കളക്ഷന്‍ വിവരമിങ്ങനെ! കാണൂ
പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. പാര്‍വ്വതിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഉയരെയിലെ പല്ലവി മാറിയിരുന്നു.
പാര്‍വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോ തോമസും സിനിമയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് ഉയരെ മുന്നേറുന്നത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും ചിത്രം ആറ് കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രണ്ടരകോടിക്കടുത്താണ് നിര്‍മ്മാതാക്കളുടെ വിഹിതമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുളള പ്രകടനം കൂടി കണക്കിലെടുത്താല്‍ സിനിമ മികച്ച നേട്ടത്തിലെത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിനത്തിലെ മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ ഉയരെയ്ക്ക് തിയ്യേറ്ററുകള്‍ കൂടുവാന്‍ കാരണമായിരുന്നു.
ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയില്‍ സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, ഭഗത് മാനുവല്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications