പാര്‍വ്വതിക്കൊപ്പം ടൊവിനോയും സംയുക്തയും! ഉയരെയിലെ പുതിയ ഗാനം പുറത്ത്! കാണൂ
നടി പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തുന്ന ഉയരെ തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രമായിട്ടാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ആസിഫ് അലിയും ടൊവിനോ തോമസും നായകന്മാരായി എത്തുന്നു.
ഉയരെയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കാറ്റില്‍ വീഴാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്.

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് വീഡിയോയില്‍ ടൊവിനോ, പാര്‍വതി, സംയുക്ത മേനോന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications